കൊടുവള്ളിയില്‍ ഇന്ന് 21 പേര്‍ക്ക് കൊവിഡ്: സ്രവം നല്‍കിയ ശേഷവും ഇന്നലെ വരെ പുറത്തിറങ്ങി നടന്ന സാമൂഹിക പ്രവര്‍ത്തകനും കൊവിഡ്, ഇയാള്‍ക്ക് 500 ല്‍ പരം പേരുമായി സമ്പര്‍ക്കം
കോഴിക്കോട്: കൊടുവള്ളിയില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ 15 കന്യാകുമാരി സ്വദേശികള്‍ ഉള്‍പ്പെടെ 21 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നെല്ലാങ്കണ്ടിയിലെ സ്വകാര്യ ലോഡ്ജില്‍ കോറന്റെയിനില്‍ കഴിഞ്ഞിരുന്ന കന്യാകുമാരി സ്വദേശികളായ 15 മത്സ്യ തൊഴിലാളികള്‍ക്കാണ് കൊവിഡ് സ്ഥീരികരിച്ചത്. ഇവരാരുടെ കൊടുവള്ള സ്വദേശികളല്ല.
ഇന്ന് സ്ഥിരീകരിച്ച മറ്റു ആറു പേര്‍ കൊടുവള്ളി 15,20,27,30 എന്നീ നാല് വാര്‍ഡുകളില്‍ ഉള്‍പ്പെട്ടവരാണ്.നേരത്തെ കോവിഡ് സ്ഥിരീകരിച്ച ജ്വല്ലറി ജീവനക്കാരന്റെ മകള്‍, ഇതേ ജ്വല്ലറിയിലെ മറ്റൊരു ജീവനക്കാരന്‍, നേരത്തെ കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫാര്‍മസിസ്റ്റിന്റെ ഭര്‍ത്താവും കരുവന്‍പൊയിലിലെ സ്റ്റുഡിയോ ഉടമയുമായ ചുണ്ടപ്പുറം സ്വദേശി, ചുണ്ടപ്പുറം സ്വദേശിയായ പൊതു പ്രവര്‍ത്തകന്‍ എന്നിവരുള്‍പടെയുള്ള ആറു കൊടുവള്ളി സ്വദേശികള്‍ക്കാണ് രോഗം സ്ഥീരീകരിച്ചത്. ബേപ്പൂരില്‍ മത്സ്യബന്ധനം നടത്തുന്ന 19 മത്സ്യ തൊഴിലാളികള്‍ അടുത്ത ദിവസം കടലില്‍ പോവുന്നതിന്റെ മുന്നോടിയായി നടത്തിയ പരിശോധനയിലാണ് 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച
ചുണ്ടപ്പുറം സ്വദേശിയായ പൊതു പ്രവര്‍ത്തകന്‍ എത്തിയ കൊടുവള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്ന് അടപ്പിച്ചു. കോവിഡ് വ്യാപനം തടയാന്‍ ചുണ്ടപ്പുറം ഡിവിഷന്‍ പോലീസ് പൂര്‍ണ്ണമായും അടച്ചുപൂട്ടി. ഇന്നു രോഗം സ്ഥീരീകരിച്ച പൊതുപ്രവര്‍ത്തകന്‍ ശ്രവം എടുത്ത ശേഷവും ഇന്നലെ വരെ കൊടുവള്ളി നഗരത്തിലും സൂപ്പര്‍മാര്‍ക്കറ്റിലും എത്തിയതായാണ് വിവരം. ഇദ്ദേഹത്തിനു മാത്രം 500 പരുടെ സമ്പര്‍ക്കമുണ്ടെന്നാണ് അറിയുന്നത്.
രോഗം സ്ഥിരീകരിച്ചയാല്‍ സന്ദര്‍ശിച്ചതിന്റെ ഭാഗമായി സാഞ്ചി ഹൈപ്പര്‍മാര്‍ക്കറ്റ് താല്‍ക്കാലികമായി അടച്ചു. 05.08.2020 ബുധന്‍ ഉച്ചയ്ക്ക് 12.30 മുതല്‍ 1.30 വരെ സാഞ്ചി ഹൈപ്പര്‍മാര്‍ക്കറ്റില്‍ എത്തിയവര്‍ സ്വയം ക്വാറന്റൈനില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."