HOME
DETAILS
MAL
ദാവൂദ് ഇബ്രാഹിമിന് ഹൃദയാഘാതം; ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്
backup
April 29 2017 | 02:04 AM
ന്യൂഡല്‍ഹി: അധോലോക നായകനായ ദാവൂദ് ഇബ്രാഹിം ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ദേശീയ ചാനലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. കറാച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ചാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, വാര്‍ത്ത നിഷേധിച്ച് ദാവൂദിന്റെ അനുയായി ഛോട്ടാ ഷക്കീല്‍ രംഗത്തെത്തി. ദാവൂദ് ആരോഗ്യവാനാണെന്ന് ഷക്കീല്‍ ഫോണിലൂടെ പ്രതികരിച്ചതായും ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരനായ ദാവൂദ് ഇബ്രാഹിമിനെ കൈമാറണമെന്നാവശ്യപ്പെട്ട് ഇന്ത്യ പല തവണ പാകിസ്താനെ സമീപിച്ചിരുന്നു. എന്നാല്‍, ദാവൂദ് രാജ്യത്തില്ലെന്നാണ് പാക് നിലപാട്.
അറുപത്തിയൊന്നുകാരനായ ദാവൂദ് ഗുരുതരമായ ഗാന്ഗ്രീന് രോഗം കാലിനെ ബാധിച്ചതിനെ തുടര്‍ന്ന് നടക്കാന്‍ ബുദ്ധിമുട്ടുന്നതായി കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."