നെല്‍വയലുകളുടെ ഡാറ്റാബാങ്ക്: ജനങ്ങള്‍ ആശങ്കയില്‍
.
ചങ്ങരംകുളം: സംസ്ഥാനത്തെ മിക്ക വില്ലേജുകളിലെയും നെല്‍വയലുകളുടെ ഡാറ്റാബാങ്ക് തയാറാക്കിയതില്‍ പല വയലുകളും കരഭൂമിയായി ചിത്രീകരിക്കപ്പെട്ടിരിക്കുകയാണെന്നാക്ഷേപം. ഇപ്പോഴത്തെ സര്‍ക്കാര്‍ ഡാറ്റാബാങ്കിലെ തെറ്റുതിരുത്താന്‍ നിര്‍ദേശം നല്‍കിയതനുസരിച്ചു കൃഷിവകുപ്പുദ്യോഗസ്ഥര്‍ ഡാറ്റാബാങ്കിലെ തെറ്റുകള്‍ തിരുത്തിക്കൊണ്ടിരിക്കുകയാണ്.
കരഭൂമിയായി ചിത്രീകരിച്ച ഒരു നെല്‍വയല്‍ വീണ്ടും ഡാറ്റാബാങ്കില്‍ വയലായി പ്രഖ്യാപിക്കപ്പെട്ടാല്‍ ആ ഭൂമി വാങ്ങാന്‍ ആരും വരില്ലയെന്നതാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്. അതുകൊണ്ട് ഡാറ്റാബാങ്കിലെ പിഴവുകള്‍ തിരുത്തുന്ന പരിപാടി ആഘോഷമാക്കാതെ പരമാവധി ആരെയും അറിയിക്കാതെയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇടപെട്ടില്ലെങ്കില്‍ തെറ്റായ ഡാറ്റാബാങ്കില്‍ കാര്യമായ തിരുത്തലുകളുണ്ടാവില്ലെന്നും വിലയിരുത്തലുണ്ട്.
വയലുകള്‍ നിലനിര്‍ത്താന്‍ നെല്‍വയലുകള്‍ ഡാറ്റാബാങ്കില്‍ കരഭൂമിയായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു നോക്കി ഉണ്ടെങ്കില്‍ രേഖാമൂലം കൃഷി ഓഫിസര്‍മാര്‍ക്ക് പരാതി നല്‍കാന്‍ അവസരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."