തിരുത്തല്‍ ഹരജി പരിഗണിക്കുന്നതിലെ നടപടിക്രമങ്ങള്‍ മാറ്റണമെന്ന് എ.ജി
ന്യൂഡല്‍ഹി: തിരുത്തല്‍ ഹരജി പരിഗണിക്കുന്നത്തിലെ നടപടിക്രമങ്ങള്‍ മാറ്റണമെന്ന് സുപ്രിം കോടതിയോട് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തകി. ബെഞ്ചിന്റെ ഘടനയും വാദത്തിന് അവസരം നല്‍കാത്ത രീതിയും മാറ്റണം. നേരത്തെ കേസ് പരിഗണിച്ച ജഡ്ജിമാരെ തിരുത്തല്‍ ഹരജി പരിഗണിക്കുന്ന ബെഞ്ചില്‍ ഉള്‍പ്പെടുത്തരുതെന്നും ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ എ.ജി പറഞ്ഞു.
മണിപ്പൂരിലെ പ്രത്യേക സൈനിക അധികാര നിയമവുമായി ബന്ധപ്പെട്ടു പുറപ്പെടുവിച്ച വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹരജി സുപ്രിം കോടതി തള്ളിയ പശ്ചാത്തലത്തിലാണ് എ. ജിയുടെ വിമര്‍ശം. സൗമ്യ കേസിലെ തിരുത്തല്‍ ഹരജിയും കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ തന്നെ വിധിക്കെതിരെ നല്‍കിയ തിരുത്തല്‍ ഹരജി പരിഗണിക്കുമ്പോള്‍ എങ്ങനെ നീതി ഉറപ്പാക്കപ്പെടും എന്ന് അറ്റോര്‍ണി ജനറല്‍ ചോദിക്കുന്നു.
അതിനാല്‍ വിധി പുറപ്പെടുവിച്ച ജഡ്ജിമാരെ ബെഞ്ചില്‍ ഉള്‍പ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
2002ലെ രൂപ ഹൂറ കേസിലെ വിധിയില്‍ പറയുന്ന തത്വങ്ങളുടെ അടിസ്ഥാനത്തലാണ് സുപ്രിം കോടതി തിരുത്തല്‍ ഹരജി പരിഗണിക്കുന്നത്. ഇത് പ്രകാരം നേരത്തെ കേസ് പരിഗണിച്ചിരുന്ന ജഡ്ജിമാര്‍ കൂടി അംഗങ്ങളായ ബെഞ്ച് ആണ് തിരുത്തല്‍ ഹരജിയും പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."