HOME
DETAILS
MAL
ശശിതരൂരിന്റെ ഓഫിസിനെതിരായ അക്രമത്തില്‍ പ്രതിഷേധിച്ചു
backup
July 18 2018 | 03:07 AM
കൊല്ലം: ശശിതരൂര്‍ എം.പിയുടെ ഓഫീസിനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ അക്രമം തരൂര്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് ഉത്തരം മുട്ടിയതിന്റെ തെളിവാണെന്ന് കെ.എം.വൈ.എഫ് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു.കെ.എഫ്. മുഹമ്മദ് അസ് ലം മൗലവി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈദ് പ്രമേയം അവതരിപ്പിച്ചു. എസ്.കെ. നസീര്‍, അന്‍സറുദ്ദീന്‍ പനയമുട്ടം, ഇ.എം ഹുസൈന്, കോട്ടൂര്‍ നൗഷാദ്, എ.എം അന്‍സര്‍ കുഴിവേലില്‍, അനസ് മന്നാനി കണ്ണനല്ലൂര്‍, എസ് ഷംനാദ്, ത്വാഹാ അബ്റാരി, കാര്യറ നസീര്‍, ഷിബുഖാന്‍, എ.എം ഹസന് മന്നാനി, തന്‍സീര്‍ അഴീക്കോട്, ഫസിലുദീന്‍ മന്നാനി, റാഷിദ് പേഴുംമൂട്, നൗഫല്‍ മൈലാപൂര്, റാസി മാമം, സഹീര്‍ അമ്മാച്ചന്‍മുക്ക്, എ നൗഷാദ്, ജാസി വെയിലൂര്‍, മുഹമ്മദ് ഫൈസല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."