ശക്തന്റെ മണ്ണില്‍ ടി.എന്‍ പ്രതാപന് രാജകീയ വരവേല്‍പ്പ്
തൃശൂര്‍: ശക്തന്റെ മണ്ണില്‍ രാജകീയമായ വരവേല്‍പ്പുകള്‍ ഏറ്റുവാങ്ങി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്റെ തൃശൂര്‍ ഈസ്റ്റ് മണ്ഡലം റോഡ് ഷോ. നഗരവഴികളിലെല്ലാം കാത്തിരുന്നവരോട് കൈവീശിയും പ്രായമായ വോട്ടര്‍മാരുടെ അടുത്തെത്തി വോട്ടു ചോദിച്ചും പ്രതാപന്‍ ജനമനസ്സുകളില്‍ സ്ഥാനം ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയായിരുന്നു.
പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ വരവും കാത്ത് വഴിയിരികില്‍ കാത്തുനിന്നവര്‍ നിരവധിയായിരുന്നു. വൈകിട്ട് അഞ്ചിന് കിഴക്കോകോട്ടയില്‍ നിന്നാരംഭിച്ച റോഡ് ഷോ നഗരവീഥികള്‍ പിന്നിട്ട് കിഴക്കുംപാട്ടുകര,പറവട്ടാണി,പല്ലന്‍കോളനി,നഴ്‌സിംഗ് കോളജ്,ലൂര്‍ദ്ദ്‌നഗര്‍,കനാല്‍ വഴി മിച്ചഭൂമി എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി കുട്ടനല്ലൂരില്‍ സമാപിച്ചു.കെ.പി.സി.സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍, മുന്‍ എം.എല്‍.എ തേറമ്പില്‍ രാമകൃഷ്ണന്‍, മുന്‍ മേയര്‍ ഐ.പി പോള്‍, ജോര്‍ജ്ജ് ചാണ്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
രാവിലെ മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയിലായിരുന്നു സ്ഥാനാര്‍ത്ഥിയുടെ ആദ്യ പര്യടനം. ജീവനക്കാരോട് ക്യാമ്പസിനു പുറത്തുനിന്നും വോട്ടഭ്യര്‍ത്ഥന. വെറ്റിനറി സര്‍വ്വകലാശായിലെ ജീവനക്കാരോടും വിദ്യാര്‍ത്ഥികളോടും വോട്ടഭ്യര്‍ത്ഥിച്ച പ്രതാപന്‍ കുട്ടനല്ലൂര്‍ ഔഷധിയിലെത്തി ജീവനക്കാരോട് വോട്ടഭ്യര്‍ത്ഥിച്ചു. അളഗപ്പനഗര്‍ സ്പ്പിന്നിംഗ് മില്ലിലെത്തിയ സ്ഥാനാര്‍ത്ഥിയെ തൊഴിലാളികള്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.
തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളും രാജ്യം നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങളും സ്ഥാനാര്‍ത്ഥിയോട് അവര്‍ പങ്കുവെച്ചു. അശാസ്ത്രീയമായ ജി.എസ്ടിയും നോട്ടുനിരോധനവും അടക്കമുള്ള വിഷയം ജീവിതത്തെ എങ്ങനെ ബാധിക്കുന്നുണ്ടെന്നവര്‍ സ്ഥാനാര്‍ത്ഥിയുമായി പങ്കുവെച്ചു. തുടര്‍ന്ന് വൈകിട്ട് തൃശൂരിലെത്തിയ ടി.എന്‍ പ്രതാപന്‍ കിഴക്കോകോട്ടയില്‍ സ്ഥാപനങ്ങളില്‍ കയറി വോട്ടഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."