HOME
DETAILS

സങ്കര വൈദ്യത്തിനെതിരേ ശക്തമായ പ്രക്ഷോഭം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംയുക്ത സമരസമിതി

  
backup
July 18 2018 | 03:07 AM

%e0%b4%b8%e0%b4%99%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b6%e0%b4%95




സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു ജനങ്ങള്‍ക്ക് വ്യാജ ഡോക്ടര്‍മാരെ നല്‍കി ആരോഗ്യ രംഗത്തെ തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന സങ്കര വൈദ്യത്തിനെതിരേ ശക്തമായ പ്രക്ഷോഭത്തിന് ഡോക്ടര്‍മാരുടെ ആക്ഷന്‍ കൗണ്‍സില്‍ ഒരുങ്ങുന്നു. തിരുവനന്തപുരത്ത് ചേര്‍ന്ന ഡോക്ടര്‍മാരുടെ ആക്ഷന്‍ കൗണ്‍സില്‍ യോഗമാണ് സമരപ്രഖ്യാപനം നടത്തിയത്.
പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായി സംസ്ഥാന വ്യാപകമായി ഈ മാസം 20 ന് സങ്കര വൈദ്യ ദിനം ആചരിക്കും. 25 ന് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും സെക്രട്ടേറിയറ്റ് ഉപരോധിക്കും. എന്നിട്ടും സര്‍ക്കാര്‍ വിവാദ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാനാണ് ആക്ഷന്‍ കൗണ്‍സില്‍ തീരുമാനം. സംസ്ഥാനത്ത് ഇതിന് മുന്‍പ് പല പ്രാവശ്യവും സങ്കര വൈദ്യം നടപ്പാക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ ഡോക്ടര്‍മാരുടെ സംഘടനകള്‍ ഇതിനെതിരേ കോടതിയെ സമീപിച്ചും, സമരം നടത്തിയും അനുകൂല ഉത്തരവുകള്‍ നേടിയിരുന്നു.
എന്നാല്‍ ഈ ഉത്തരവുകളൊക്കെ ലംഘിച്ചാണ് സര്‍ക്കാര്‍ പുതിയ തീരുമാനെമെടുത്തതെന്ന് ആക്ഷന്‍ കൗണ്‍സില്‍ യോഗം വിലയിരുത്തി. വിവാദ ഉത്തരവ് വന്നപ്പോള്‍ തന്നെ ഡോക്ടര്‍മാരുടെ സംഘടന ആരോഗ്യ വകുപ്പ് സെക്രട്ടറിയെ കണ്ട് മന്ത്രിയുമായി ചര്‍ച്ച നടത്തുന്നത് വരെ ഉത്തരവ് നടപ്പാക്കരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, മന്ത്രി വിദേശത്തായിരിക്കെ ആരോഗ്യ വകുപ്പു സെക്രട്ടറി ധൃതി പിടിച്ച് ഉത്തരവ് നടപ്പാക്കുകയായിരുന്നു. വിവാദമായ ഈ ഉത്തരവ് നടപ്പാക്കിയാല്‍ ഇതുമായി സഹകരിക്കുന്ന ഡോക്ടര്‍മാരുടെ തന്നെ അംഗീകാരം നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിലവില്‍ ഇതിനെതിരേ ഹൈക്കോടതി ഉത്തരവുണ്ട്.
കൂടാതെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍, പാരാമെഡിക്കല്‍ കൗണ്‍സില്‍ തുടങ്ങിയവയും ഇതിനെതിരാണ്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡം മറികടന്ന് ഇവര്‍ക്ക് പരിശീലനമോ, നിരീക്ഷണമോ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ ആ ഡോക്ടറുടെ അംഗീകാരം നഷ്ടപ്പെടും.
ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ പോലും പരിഗണിക്കാതെ ആരോഗ്യ വകുപ്പു സെക്രട്ടറി വിവാദ ഉത്തരവ് പുറത്തിറക്കിയതെന്നും യോഗം വിലയിരുത്തി. കൂടാതെ പ്രസവ മുറികളില്‍ പോലും ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാര്‍ക്ക് നിരീക്ഷണത്തിനുള്ള അനുവാദം നല്‍കണമെന്നുള്ള ഉത്തരവ് രോഗികളുടെ മനുഷ്യാവകാശം ലംഘിക്കുന്നതാണ്. പ്രസവ ശസ്ത്രക്രിയയില്‍ നിരീക്ഷണത്തിന് സൗകര്യം ചെയ്തു കൊടുക്കുന്നത് രോഗിയുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണ്.
ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കി. കേവലം രണ്ട് ദിവസവും മൂന്ന് ദിവസവുമൊക്കെ ഇവര്‍ക്ക് നിരീക്ഷണം നടത്താനുള്ള സൗകര്യം നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഉത്തരത്തില്‍ നിരീക്ഷണം നടത്തുന്നവര്‍ക്ക് ആ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് പിന്നീട് രോഗികളെ ചികിത്സിക്കാനും ശസ്ത്രക്രിയ വരെ ചെയ്യാനും കഴിയും. അത്തരം സാഹചര്യം സംസ്ഥാനത്തെ ആരോഗ്യ മേഖലയെ തകര്‍ക്കുകയേ ഉള്ളൂവെന്നും യോഗം വിലയിരുത്തി. ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നവരെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നിയമിച്ച് പാവപ്പെട്ടവരുടെ ചികിത്സ അവതാളത്തിലാക്കാനാണ് ശ്രമമെന്നും യോഗം വിലയിരുത്തി.
സങ്കര വൈദ്യത്തിനെതിരെയുള്ള സമരം ശക്തമാക്കാന്‍ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ ഉമ്മര്‍, സെക്രട്ടറി ഡോ. എന്‍ സുള്‍ഫി, കെ.ജി.എം.എ സംസ്ഥാന സെക്രട്ടറി ഡോ. റൗഫ് (മലപ്പുറം), സെക്രട്ടറി ഡോ. ജിതേഷ്, കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുരേഷ് ബാബു (കോഴിക്കോട് മെഡിക്കല്‍ കോളജ്), സെക്രട്ടറി ഡോ. നിര്‍മ്മല്‍ (തൃശ്ശൂര്‍ മെഡിക്കല്‍ കോളജ്), കെ.ജി.ഐ.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. ഹരികുമാര്‍ (ആലപ്പുഴ), സെക്രട്ടറി ഡോ. രാധാകൃഷ്ണന്‍, പി.ജി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ക്രിസ്റ്റഫര്‍ (കോട്ടയം മെഡിക്കല്‍ കോളജ്), സെക്രട്ടറി ഡോ. ഗണേഷ് (തിരുവനന്തപുരം, മെഡിക്കല്‍ കോളജ്), ഹൗസ് സര്‍ജന്‍ അസോസിയേഷന്‍ പ്രതിനിധികളായ ഡോ. നിധിന്‍ (തിരുവവന്തപുരം മെഡിക്കല്‍ കോളജ്), മെഡിക്കല്‍ സ്റ്റുഡന്‍സ് നെറ്റ്‌വര്‍ക്ക് സംസ്ഥാന പ്രസിഡന്റ് ഡോ. ആര്‍ ശബരി നാഥ് (തിരുവനന്തപുരം മെഡിക്കല്‍ കോളജ്) സെക്രട്ടറി അജിത് പോള്‍ (കണ്ണൂര്‍ മെഡിക്കല്‍ കോളജ്), കാസ്‌ക് സംസ്ഥാന ചെയര്‍മാന്‍ ഡോ. ടി. സുരേഷ് കുമാര്‍, ഐ.എം.എ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീജിത് എന്‍. കുമാര്‍ എന്നിവരടങ്ങിയ സംയുക്ത സമര സമിതിയേയും തിരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago