HOME
DETAILS
MAL
ഉരുള്‍പൊട്ടല്‍ ഭീഷണി: റിസോര്‍ട്ടുകളും ഹോട്ടലുകളും താമസക്കാരെ ഒഴിപ്പിക്കാന്‍ വയനാട് ജില്ലാ കലക്ടറുടെ ഉത്തരവ്
backup
August 07 2020 | 08:08 AM
മേപ്പാടി: പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാല്‍, മൂപ്പെനാട്, തൊണ്ടര്‍നാട്, തിരുനെല്ലി, പൊഴുതന, വൈത്തിരി പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഹോം സ്റ്റേകള്‍, റിസോര്‍ട്ടുകള്‍, ഗസ്റ്റ് ഹൗസുകള്‍ , ലോഡ്ജിംഗ് ഹൗസ്, ഹോട്ടല്‍സ് & റിസോര്‍ട്സ് എന്നിവ അവിടങ്ങളില്‍ താമസിക്കുന്നവരെ അടിയന്തരമായി മാറ്റണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഈ പ്രദേശങ്ങള്‍ ഉരുള്‍പ്പൊട്ടല്‍ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് നടപടി.
തഹസില്‍ദാര്‍മാര്‍ ആവശ്യമായ പക്ഷം താമസ സൗകര്യം ഒരുക്കണം.
കലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപനം പിന്‍വലിക്കുന്നത് വരെ പുതിയ ബുക്കിങ് സ്വീകരിക്കാനും പാടില്ല. ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ , പൊലിസ് എന്നിവര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."