ജില്ലയില്‍ വോട്ടിങ് മെഷീനുകളുടെ കമ്മിഷനിങ് തുടങ്ങി
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഇ.വി.എം, വി.വി പാറ്റ് മെഷീനുകളുടെ കമ്മിഷനിങ് തുടങ്ങി. ജില്ലയിലെ 16 മണ്ഡലങ്ങളിലുമായി വോട്ടിങ് മെഷീനുകള്‍ സൂക്ഷിക്കുന്നതിനായി പ്രത്യേകം സജ്ജമാക്കിയ കേന്ദ്രങ്ങളിലാണ് കമ്മിഷനിങ് ആരംഭിച്ചത്.
3,856 വി.വിപാറ്റ് മെഷീനുകളിലും 3,747 ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലുമാണ് കമ്മിഷനിങ് നടത്തുന്നത്. വിവിധ മണ്ഡലങ്ങളില്‍ നടന്ന കമ്മിഷനിങ് പ്രവര്‍ത്തനങ്ങള്‍ ജില്ലാകലക്ടര്‍ അമിത് മീണ നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തി.
കൊണ്ടോട്ടി വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി, മഞ്ചേരി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി, പെരിന്തല്‍മണ്ണ ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി, പൊന്നാനി എ.വി.എച്ച്.എസ്.എസ്, മഞ്ചേരി ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി, മഞ്ചേരി ചുള്ളിക്കാട് ഗവ. യു.പി സ്കൂള്‍, തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ്, തിരൂര്‍ എസ്.എസ്.എം പോളിടെക്നിക് കോളജ്, പട്ടാമ്പി ഗവ.ശ്രീ നീലകണ്ഠ സംസ്കൃത കോളജ്, നിലമ്പൂര്‍ മാനവേദന് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ഇന്നലെയും ഇന്നുമായി വോട്ടിങ് മെഷീനുകളുടെ കമ്മിഷനിങ് നടത്തുന്നത്.
ഓരോ മണ്ഡലത്തിലും നിയമിച്ച അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ നടന്ന കമ്മിഷനിങില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."