HOME
DETAILS
MAL
കര്‍ഷകപെന്‍ഷന്‍ കുടിശ്ശിക തീര്‍ത്തുനല്‍കണം: കര്‍ഷക പെന്‍ഷനേഴ്‌സ് സെന്റര്‍
backup
April 29 2017 | 19:04 PM
കൊല്ലം: കര്‍ഷകപെന്‍ഷന്‍ കുടിശ്ശിക തീര്‍ത്തുനല്‍കി കൃഷിമന്ത്രി വാക്കുപാലിക്കണമെന്ന് കര്‍ഷക പെന്‍ഷനേഴ്‌സ് സെന്റര്‍ പ്രസിഡന്റ് സി മോഹനന്‍പിള്ള, സെക്രട്ടറി ജനറല്‍ കെ.പി ജനാര്‍ദ്ദനന്‍നായര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 16 മാസത്തെ പെന്‍ഷന്‍ കുടിശ്ശികയാണുള്ളത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ 3,36,000 പേര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചിരുന്നു.
ഈ സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനുകളെല്ലാം 1000രൂപയാക്കി വര്‍ദ്ധിപ്പിച്ചെങ്കിലും ഒരുമാസത്തെ പെന്‍ഷന്‍ മാത്രമാണ് ലഭിച്ചത്. അര്‍ഹതയില്ലാത്ത അരലക്ഷംപേരെ കഴിഞ്ഞ സര്‍ക്കാര്‍ തിരുകിക്കയറ്റിയെന്ന കൃഷിമന്ത്രിയുടെ വാദം അടിസ്ഥാനരഹിതമാണ്. ആധാര്‍ വഴി ഇതു മനസിലാക്കാന്‍ കഴിയുമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."