HOME
DETAILS

കോര്‍പറേഷന്‍ തോട്ടത്തിലെ കശുവണ്ടി കടത്ത്: അന്വേഷണം അട്ടിമറിക്കുന്നതായി പരാതി

  
backup
April 17 2019 | 07:04 AM

%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2

മുള്ളേരിയ: പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടത്തില്‍നിന്ന് ഉദ്യോഗസ്ഥന്‍ കശുവണ്ടി പുറത്തേക്ക് കടത്തിയ സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കുന്നതായി ആരോപണം. പി.സി.കെയുടെ ആദൂര്‍ ഡിവിഷനിലെ ബെള്ളൂറടുക്ക ബ്ലോക്കില്‍നിന്നാണ് സൂപ്പര്‍വൈസര്‍ കശുവണ്ടി പുറത്തേക്കുകടത്തിയത്.സംഭവം പി.സി.കെ അധികൃതര്‍ കൈയോടെ പിടികൂടിയതോടെ ഇയാളെ സ്ഥലം മാറ്റുകയും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി പി.സി.കെ മനേജിങ് ഡയറക്ടര്‍ രണ്ടംഗ സമിതിയെ നിയമിക്കുകയും ചെയ്യ്തിരുന്നു.
എന്നാല്‍ ഈ സംഘത്തിന്റെ അന്വേഷണം നീങ്ങുന്നത് കശുവണ്ടി കടത്തുമായി ബന്ധപ്പെട്ടയാളെ സംരക്ഷിക്കുന്ന തരത്തിലാണെന്നാണ് ആരോപണം ഉയരുന്നത്. കഴിഞ്ഞ ദിവസം ആദൂരിലെത്തിയ അന്വേഷണ സംഘം കാസര്‍കോട് എസ്റ്റേറ്റ് മനേജര്‍, അസിസ്റ്റന്റ് മാനേജര്‍, എസ്റ്റേറ്റ് ഓഫിസിലെ ജീവനക്കാര്‍ തുടങ്ങിയവരില്‍നിന്നു മാത്രമാണ് മൊഴിയെടുത്തത്.
കശുവണ്ടി കടത്ത് കണ്ടുപിടിച്ച തൊഴിലാളികളില്‍ നിന്നോ മുന്‍പ് നടന്ന ക്രമക്കേടുകള്‍ കണ്ടെത്തിയ തൊഴിലാളി സംഘടനാ പ്രതിനിധികളില്‍ നിന്നോ മൊഴിയെടുത്തിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരും പി.സി.കെയിലെ ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് കശുവണ്ടി കടത്തിയ സൂപ്പര്‍വൈസറെ രക്ഷിക്കാന്‍ ശ്രമം നടത്തുന്നുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്. അതിനിടെ ആദൂര്‍ ഡിവിഷനിലെ അഞ്ച് ബ്ലോക്കുകളില്‍നിന്ന് സ്ഥിരം തൊഴിലാളികളും താല്‍ക്കാലിക തൊഴിലാളികളും ഓരോ ദിവസവും തോട്ടങ്ങളില്‍നിന്നു ശേഖരിക്കുന്ന കശുവണ്ടിയുടെ കണക്കുകള്‍ എഴുതി വച്ചിരുന്ന നോട്ട് ബുക്ക് കീറി നശിപ്പിച്ചതായും ആരോപണം ഉണ്ട്. ഈ നോട്ട് ബുക്കില്‍ രേഖപ്പെടുത്തിയ കശുവണ്ടിയുടെ കണക്കുകള്‍ യഥാര്‍ഥ രജിസ്റ്ററില്‍ രേഖപ്പെടുത്താതെയാണ് വന്‍ ക്രമക്കേട് നടത്തിയത്. നേരത്തേയും ക്രമക്കേടുകള്‍ നടത്തിയത് കൊണ്ടാണ് ഈ നോട്ട് ബുക്ക് നശിപ്പിക്കാന്‍ കാരണമെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്.
ഇപ്പോള്‍ നടക്കുന്ന അന്വേഷണം ആരോപണ വിധേയനായ സൂപ്പര്‍വൈസറെ സംരക്ഷിക്കുന്നതിനാണെന്നും മുഴുവന്‍ തൊഴിലാളികളില്‍ നിന്നും തെളിവുകള്‍ ശേഖരിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സി.ഐ.ടി.യു, എ.ഐ.ടി.യു.സി തുടങ്ങിയ തൊഴിലാളി സംഘടനകള്‍ പി.സി.കെ മനേജിങ്ങ് ഡയറക്ടര്‍ക്ക് വീണ്ടും പരാതി നല്‍കി. കഴിഞ്ഞ 27ന് ആദൂര്‍ ബ്ലോക്കിലെ ബെള്ളൂറടുക്ക ഡിവിഷനില്‍ നിന്നാണ് 157കിലോ കശുവണ്ടി സൂപ്പര്‍വൈസര്‍ പുറത്തേക്ക് കടത്തിയതായി കണ്ടെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 26 പേരെ; ഗസ്സയില്‍ ഇസ്‌റാഈല്‍ നരാധമര്‍ ഇല്ലാതാക്കിയത് 41,182 മനുഷ്യരെ

International
  •  3 months ago
No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago