HOME
DETAILS
MAL
കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും: കുറ്റ്യാടി പുഴയുടെ ഇരുകരയിലുമുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
backup
August 07 2020 | 11:08 AM
കോഴിക്കോട്: കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് (ആഗസ്റ്റ് 7) വൈകീട്ട് അഞ്ച് മണി മുതല്‍ തുറക്കും. സെക്കന്‍ഡില്‍ 100 ക്യൂബിക് മീറ്റര്‍ വരെ വെളളമാണ് തുറന്നുവിടുക. കുറ്റ്യാടി പുഴയുടെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
കക്കയം ഡാമിന്റെ പൂര്‍ണ്ണ സംഭരണ ശേഷി ജലനിരപ്പ് 758.04 മീറ്റര്‍ ആണ്. ജലാശയത്തിന്റെ ബ്ലൂ അലേര്‍ട്ട് ജലനിരപ്പ് 755.50 മീറ്ററും റെഡ് അലേര്‍ട്ട് ജലനിരപ്പ് 757.50 മീറ്ററുമാണ്. ഇപ്പോഴത്തെ ജലനിരപ്പ് 755.5 മീറ്റര്‍ ആണ്. ഇപ്പോള്‍ ബ്ലൂ അലേര്‍ട്ട് ജലനിരപ്പിലാണ് ജലാശയം. ജില്ലയില്‍ ആഗസ്റ്റ് ഒന്‍പത് വരെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തില്‍ ജലാശയത്തിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുളളതിനാലാണ് വെളളം തുറന്നുവിടാന്‍ തീരുമാനിച്ചിട്ടുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."