സഊദിയിൽ ഇന്ന് 1,859 രോഗ മുക്തി, 38 മരണം, 1,567 പുതിയ രോഗികൾ
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,859 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
38 രോഗികൾ മരണപ്പെടുകയും 1,567 പുതിയ രോഗികളെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
#الصحة تعلن عن تسجيل (1567) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (38) حالات وفيات رحمهم الله، وتسجيل (1859) حالة تعافي ليصبح إجمالي عدد الحالات المتعافية (248,948) حالة ولله الحمد. pic.twitter.com/9f1zF0PQXh
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) August 7, 2020
33,752 രോഗികളാണ് രാജ്യത്ത് രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 1,892 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
കിഴക്കൻ പ്രവിശ്യ 281, മക്ക 268, അസീർ 259, റിയാദ് 208, ജസാൻ 141, അൽഖസീം 139, ഹായിൽ 87, മദീന 87, നജ്റാൻ 49, അൽബാഹ 23, തബൂക് 21, അൽജൗഫ് 02, വടക്കൻ അതിർത്തികൾ 02 എന്നിങ്ങനെയാണ് ഇന്ന് സ്ഥിരീകരിച്ച വൈറസ് ബാധ കേസുകൾ.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 3,093 ആയും വൈറസ് ബാധിതർ 285,793 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 1,859 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 248,948 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."