ആരാണ് ഉപ്പ് വിതറിയത്, ആരാണ് ഉപ്പു തിന്നവര്‍: താന്‍ വെള്ളം കുടുക്കേണ്ടിവരില്ലെന്നും മാധ്യമങ്ങള്‍ക്കെതിരേ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെയും ഓഫിസിനെയും കുറിച്ചുവന്ന വാര്‍ത്തകളില്‍ മാധ്യമങ്ങള്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയേയും ഓഫിസിനേയും അപകീര്‍ത്തിപ്പെടുത്താനുള്ള ചില മാധ്യമങ്ങളുടെ ശ്രമം നിന്ദ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില മാധ്യമങ്ങള്‍ ഉപജാപക സംഘങ്ങളുടെ വക്താക്കളായി മാറി.
താന്‍ മുഖ്യമന്ത്രി കസേര ഒഴിയണമെന്ന് ആഗ്രഹിക്കുന്ന രാഷ്ട്രീയ എതിരാളികളുണ്ട്. അവരുടെ ആഗ്രഹത്തിന് നിങ്ങളെന്തിനാണ് കുടപിടിക്കുന്നത്. ? മുമ്പ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍വന്നാല്‍ ആത്മഹത്യചെയ്യുമെന്ന് പറഞ്ഞ മാധ്യമങ്ങളൊക്കെ ഇപ്പോഴുമുണ്ടല്ലോ ഇവിടെ. എന്നിട്ടവരത് ചെയ്‌തോ. ഞങ്ങള്‍ അധികാരത്തില്‍ പലപ്പോഴായി വന്നില്ലേ. നാടിന് വേണ്ടി പലതും ചെയ്തില്ലേ. ആരാണ് ഉപ്പ് വിതറിയത്. ആരാണ് ഉപ്പു തിന്നവര്‍. ഞാന്‍ വെള്ളം കുടിക്കുമെന്നാണോ നിങ്ങള്‍ പറയുന്നത്. അതാണോ നിങ്ങളാഗ്രഹിക്കുന്നത്. പക്ഷേ താന്‍ വെള്ളം കുടുക്കേണ്ടിവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അധികം വൈകാതെ തന്നെ അതിനുള്ള ഉത്തരം ലഭിക്കും.
അപ്പോഴറിയാം ആരുടെയൊക്കെ നെഞ്ചിടിപ്പാണ് കൂടുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ മുഖ്യമന്ത്രികസേര ഒഴിയണമെന്ന ആഗ്രഹം മനസില്‍വെച്ചാല്‍ മതി. അതിന് വിജാരിക്കേണ്ടത് ജനങ്ങളാണ്. വിവാദത്തില്‍ തനിക്കൊരു ആശങ്കയുമില്ല. എന്‍.ഐ.എ എല്ലാകാര്യങ്ങളെക്കുറിച്ചും അന്വേഷിക്കട്ടെ എന്നുതന്നെയല്ലേ താന്‍ ആദ്യം മുതലേ പറഞ്ഞത്. ഇപ്പോഴും അതുതന്നെയാണ് പറയുന്നത്. പുതുതായി യാതൊന്നും പറയാനില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."