സഊദിയിൽ സ്കൂളുകൾ ഈ മാസം 30ന് തുറക്കും
ജിദ്ദ: സഊദിയിൽ പുതിയ അധ്യായന വര്‍ഷം ഈ മാസം 30ന് ആരംഭിക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 9ന് സ്‌കൂളുകള്‍ അടച്ചിരുന്നു. 175 ദിവസത്തെ അവധിക്ക് ശേഷമാണ് സ്‌കൂളുകള്‍ തുറക്കുന്നത്.
പുതിയ അധ്യായന വര്‍ഷം ആരംഭിക്കാന്‍ വിദ്യാലയങ്ങള്‍ സജ്ജമാണെന്ന് വിദ്യാഭ്യാസമന്ത്രി ഡോ. ഹമദ് അല്‍ശൈഖ് പറഞ്ഞു. അറ്റകുറ്റപണികളും ഒരുക്കങ്ങളും എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് പ്രവിശ്യകളിലെയും ഗവര്‍ണറേറ്റുകളിലെയും വിദ്യാഭ്യാസ ഡയറക്ടര്‍മാരോട് മന്ത്രി ആവശ്യപ്പെട്ടു.
അധ്യായന വര്‍ഷത്തെ വരവേല്‍ക്കാനുളള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മന്ത്രി വര്‍ച്വല്‍ മീറ്റിംഗും നടത്തി.
സ്‌കൂളുകള്‍ പൂര്‍ണമായും അണുവിമുക്തമാണെന്ന് ഉറപ്പുവരുത്തണം. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പുസ്തകങ്ങളുടെ വിതരണം പൂര്‍ത്തിയാക്കണം. ഓണ്‍ലൈന്‍ പഠനം സംബന്ധിച്ച് അധ്യാപകര്‍ക്ക്പരിശീലനം നല്‍കണം. ഓണ്‍ലൈന്‍ പഠനം കാര്യക്ഷമമാക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉപകാരപ്രദമായ സാങ്കേതിക പഠന സഹായി പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ മന്ത്രാലയത്തിന്റെ കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചായിരിക്കണം അധ്യായന വര്‍ഷം ആരംഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."