വിമാന ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ വ്യോമയാനമന്ത്രാലയം ഉത്തരവിട്ടു
കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വിമാന ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ വ്യോമയാനമന്ത്രാലയം ഉത്തരവിട്ടു. വിമാനത്താവളത്തിലെ വിമാനാപകടത്തിനു കാരണം മോശം കാലാവസ്ഥയാണെന്നാണ് വിലയിരുത്തല്‍. വിമാനം എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ മോശം കാലാവസ്ഥയായിരുന്നു. ലാന്‍ഡിംഗിനിടെ കനത്ത മഴയായിരുന്നു. പൈലറ്റിന് പരിസരം കാണാനായിരുന്നില്ല. ടാബിള്‍ ടോക്ക് വിമാനത്താവളമായതിനാല്‍ പൈലറ്റിന് നിയന്ത്രണം നഷ്ടമായി.
റണ്‍വേയും കടന്ന് വിമാനം മുന്നോട്ടുപോയതിനാലാണ് നിയന്ത്രണം നഷ്ടമായത്. മുപ്പതടി താഴ്ചയിലേക്കാണ് വിമാനം തെന്നിമാറി മറിഞ്ഞത്. പൈലറ്റും മറ്റൊരു യാത്രക്കാരനും മരിച്ചതായുള്ള വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
അതേ സമയം ഇതുവരേ ആറുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുള്ളത്. കോഴിക്കോട് സ്വദേശികളായ രണ്ടു പേരും ഒരു സ്ത്രീയും രണ്ടുകുട്ടികളും അടക്കമുള്ള ആറുപേര്‍ മരിച്ചതായാണ് വിവരം.
ദുബായില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസാണ് അപകടത്തില്‍പെട്ടത്. രാത്രി 8 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."