ലോകസഭാ തെരഞ്ഞെടുപ്പ് ആവേശം കടല്‍ കടന്നും ; വോട്ട് ചെയ്യാന്‍ പ്രവാസികളും മടങ്ങി തുടങ്ങി
ജിദ്ദ:ലോക്‌സഭാ തെരഞ്ഞെടുപ്പും ആഘോഷങ്ങള്‍ക്കുമായി പ്രവാസി വോട്ടര്‍മാര്‍ ഗള്‍ഫില്‍ നിന്ന് യാത്ര തിരിച്ചു തുടങ്ങി. ഇത്തവണ എണ്‍പതിനായിരത്തിലേറെ മലയാളി പ്രവാസികള്‍ക്കാണ് വോട്ടവകാശമുള്ളത്. ഇന്ത്യയിലെ പ്രവാസി വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷവും മലയാളികള്‍ തന്നെയാണ്. 2012ല്‍ പതിനായിരം പേരായിരുന്നു ഇന്ത്യയിലെ മൊത്തം പ്രവാസി വോട്ടര്‍മാര്‍. ഇതില്‍ 9838 വോട്ടര്‍മാരും കേരളത്തില്‍ നിന്നുള്ളവരായിരുന്നു. ഈ വര്‍ഷം ജനുവരി 30 വരെയുള്ള പ്രവാസിവോട്ടര്‍മാര്‍ 66,564 ആയിരുന്നത് ഇപ്പോള്‍ 87,000 കവിഞ്ഞിട്ടുണ്ട്. 2018 ഒക്ടോബറിനും 2019 ജനുവരിയ്ക്കും ഇടയില്‍മാത്രം നാല്‍പ്പതിനായിരത്തോളം പേരാണ് വോട്ടവകാശം നേടിയത്. പ്രവാസികള്‍ക്ക് മുക്ത്യാര്‍ വോട്ടവകാശം കിട്ടിയേക്കുമെന്ന പ്രതീക്ഷയിലാണ് ആയിരങ്ങള്‍ ഇത്തവണ പുതുതായി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ത്തത്.
പ്രവാസി വോട്ടര്‍മാരെ ചേര്‍ക്കാന്‍ ഗള്‍ഫ് നാടുകളിലെ വിവിധ സംഘടനാ പ്രവര്‍ത്തകരാണ് മുന്‍കൈ എടുത്തത്. അവര്‍തന്നെയാണ് ഉറപ്പുള്ള വോട്ടര്‍മാരെ മണ്ഡലത്തിലെത്തിക്കാനും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. സൗജന്യമായും വലിയ ഇളവോടെയുമാണ് വിവിധ സംഘടനകള്‍ വിമാനടിക്കറ്റുകള്‍ വാഗ്ദാനം ചെയ്യുന്നത്. വോട്ടവകാശമുള്ള പ്രവാസികളില്‍തന്നെ വലിയൊരു ഭാഗം മലബാറുകാരാണ്.
വോട്ട് വിമാനം എന്ന പരിപാടി തിരഞ്ഞെടുപ്പ് ചട്ടലംഘനമാവുമെന്ന സംശയത്താല്‍ ഇത്തവണ ആരും അത്തരത്തില്‍ വിമാനം ചാര്‍ട്ടര്‍ ചെയ്തിട്ടില്ല. മുസ്ലിംലീഗിന്റെ പോഷക സംഘടനയായ കെ.എം.സി.സി.യാണ് വോട്ടര്‍മാരെ കണ്ടെത്തി അയയ്ക്കുന്നതില്‍ മുന്നില്‍. ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും അനുഭാവികളും വോട്ടര്‍മാരെ നാട്ടിലേക്ക് അയക്കുന്നുണ്ട്.
ഇതിനിടെ തന്നെ സഊദിയിലെ വിവിധ പ്രവിശ്യകളില്‍ വാര്‍ഡ്, പഞ്ചായത്ത് , നിയോജകമണ്ഡലം തലങ്ങളിലെ ഇടത്‌വലത് സംഘടനകളും തിരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇനി നാട്ടില്‍ സ്വാധീനിക്കാന്‍ കഴിയുന്ന വോട്ടര്‍മാരെ ഫോണില്‍ ബന്ധപ്പെടാന്‍ പ്രവര്‍ത്തകരോട് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ബന്ധുക്കളുടെ വോട്ട് തങ്ങളുടെ സ്ഥാനാര്‍ഥിക്ക് തന്നെ ചെയ്യണമെന്ന് ഗള്‍ഫില്‍ നിന്നു വിളിച്ചു പറയണമെന്നാണ് നിര്‍ദേശം. അതേ സമയം വാട്ട്‌സപ്പ് , മറ്റു സോഷ്യല്‍ മീഡിയ വഴിയും പ്രചാരണത്തിന് പ്രവാസികള്‍ക്കിടയില്‍ തന്നെ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്.
ആവേശം കത്തിക്കയറുന്ന ഗള്‍ഫ് പ്രവാസി തൊഴിലാളികളുടെ താമസ സ്ഥലത്തും തൊഴിലിടങ്ങളിലും തിരഞ്ഞെടുപ്പ് ആവേശം കത്തികയറുകയാണ്. പരസ്പര വാഗ്വാദങ്ങളാണ് മിക്ക താമസസ്ഥലത്തും. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണവും കൊഴുക്കുന്നുണ്ട്. നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണത്തേക്കാള്‍ ലഹരിയാണ് ഗള്‍ഫ് നാട്ടുകളിലേ പ്രചരണ പരിപാടികളെന്നും പ്രവാസികള്‍ പറയുന്നു. അതിനാല്‍ തന്നെ ഓരോ വോട്ട് തങ്ങളുടെ പാര്‍ട്ടികള്‍ക്ക് ചെയ്യാനുള്ള എല്ലാ അടവുകളും എടുത്തു പ്രയോഗിക്കുമെന്നും ഇവര്‍ പറയുന്നു. സ്ഥാനാര്‍ഥികളെ പുകഴ്ത്തിയുള്ള ഹിന്ദി മലയാളം പാട്ടുകള്‍ ഗള്‍ഫ് നാട്ടുകളില്‍ നിന്ന് ഇതിനിടെ തന്നെ വന്‍ ഹിറ്റാക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."