ജീവധാര ആര്‍ട്ട് എക്കോ 2017
കൊച്ചി: വ്യക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസുകള്‍ നടത്താന്‍ സഹായിക്കുന്ന ജീവധാര റീനല്‍ കെയര്‍ ഫൗണ്ടേഷന് സാമ്പത്തിക സമാഹരണത്തിനായി ജീവധാര ആര്‍ട്ട് എക്കോ 2017 എന്ന പേരില്‍ ചിത്രകലാ ക്യാംപ് നടത്തുമെന്ന് ഫൗണ്ടേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എറണാകുളം വൈ.എം.സി.എയുടെ സഹകരണത്തോടെയാണ് ഒരു കൂട്ടം കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് മെയ് മൂന്നു മുതല്‍ ഏഴുവരെ വൈ.എം.സി.എ ഹാളില്‍ ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്. മൂന്നിന് രാവിലെ 10ന് മേയര്‍ സൗമിനി ജെയിനിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ പ്രൊഫ. എം. കെ സാനു ക്യാംപ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ.വി തോമസ് എം.പി, ജസ്റ്റിസ് പി.കെ ഷംസുദ്ദീന്, ഡോ. കെ.എസ് രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുക്കും. ക്യാംപിലെ ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന പണം ഡയാലിസിസിന് വേണ്ടി ഉപയോഗിക്കും. തൃശ്ശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലായി ഫൗണ്ടേഷന് ഇതുവരെ 24000 സൗജന്യ ഡയാലിസിസുകള്‍ ചെയ്തുനല്‍കിയിട്ടുണ്ട്. ജീവധാര റീനല്‍ കെയര്‍ ചെയര്മാന് സാജുചാക്കോ, വൈ.എം.സി.എ പ്രസിഡന്റ് പി.ജെ കുര്യാച്ചന്, ക്യാംപ്് കോര്‍ഡിനേറ്റര്‍ സാജു തുരുത്തില്, എന്‍.വി എല്‍ദോസ്, എം.കെ സെബാസ്റ്റ്യന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."