കാലവര്‍ഷം കനക്കുന്നു: വിവിധയിടങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു. വിവിധ ഇടങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പലയിടങ്ങളിലും ഉരുള്‍പ്പൊട്ടലുണ്ടായി.
ആലപ്പുഴയില്‍ കനത്ത മഴ തുടരുകയാണ്. നിരണം, തലവടി, മുട്ടാര്‍, വീയപുരം, എടത്വാ, തകഴി, ചെറുതന എന്നീ പഞ്ചായത്തുകളാണ് വെള്ളത്തില്‍ മുങ്ങിയത്.രണ്ടു ദിവസമായി നിര്‍ത്താതെ പെയ്ത മഴയില്‍ പമ്പയിലും, മണിമല ആറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു.
റോഡുകളും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. തിരുവല്ലഎടത്വാ സംസ്ഥാനപാതയും എ.സി റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന മുട്ടാര്‍കിടങ്ങറ റോഡില്‍ കുമരങ്കരി പള്ളിക്ക് സമീപവും, എടത്വാതായങ്കരിവേഴപ്ര റോഡില്‍ പടനിലത്തിന് സമീപവും, വീയപുരംചെറുതന പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കാഞ്ചിരംതുരുത്ത് റോഡും, തലവടി ഷാപ്പുപടിപൂന്തുരുത്തി റോഡുകളും ഗ്രാമപ്രദേശത്തെ ഇടറോഡുകളുമാണ് വെള്ളത്തില്‍ മുങ്ങിയത്.
കുട്ടനാട് രാമങ്കരിയില്‍ എസ് കനാലില്‍ വീണ് ഒരാളെ കാണാതായി. 70 വയസ്സുള്ള സരസമ്മയെയാണ് കാണാതായത്. പൊലീസും അഗ്‌നിരക്ഷാസേനയും തെരച്ചില്‍ തുടരുന്നു. അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുകയാണ്. എടത്വാ കൈനകരി ഭാഗത്ത് വീടുകളില്‍ വെള്ളം കയറി.
കോഴിക്കോട് ജില്ലയിലെ കക്കയം വനമേഖലയില്‍ ഉരുള്‍പൊട്ടി. ആളപായമില്ല. ഒന്‍പത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കക്കയം ഒന്നാം പാലത്തിനടുത്തുള്ള ഒന്‍പത് കുടുംബങ്ങളെയാണ് ബന്ധുവീടുകളിലേക്കു മാറ്റി പാര്‍പ്പിച്ചത്.
തൃശ്ശൂരില്‍ പലയിടങ്ങളിലും വെള്ളം കയറിതുടങ്ങി.പെരിങ്ങാവ്,കുണ്ടുവാറ എന്നിവിടങ്ങളില്‍ വെള്ളം കയറുകയാണ്.
കണ്ണൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ വെള്ളം കയറി.വെള്ളക്കെട്ടിനെ തുടര്‍ന്ന് തളിപ്പറമ്പ് ഇരിട്ടി ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.കാസര്‍കോട് നിലേശ്വരം തേജസ്വിനി പുഴ കരകവിഞ്ഞൊഴുകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."