കയര്‍തൊഴിലാളി സമരം ഒത്തുതീര്‍പ്പായി
മുഹമ്മ: അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കിലെ കയര്‍ തൊഴിലാളികള്‍ പതിനൊന്നു ദിവസമായി നടത്തിവന്നിരുന്ന സമരം ഒത്തുതീര്‍പ്പായി. 2018 ജൂണ്‍ ഒന്നുമുതല്‍ സി.ഐ.ആര്‍.സി അംഗീകരിച്ച പൂര്‍ണമായ കൂലിയും ഡി.എയും നടപ്പാക്കുന്നതിന് ചെറുകിട കയര്‍ ഫാക്ടറി ഉടമാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.
കൂലി നടപ്പാക്കുന്ന ഫാക്ടറികളില്‍ ബുധനാഴ്ച മുതല്‍ തൊഴിലാളികള്‍ ജോലിയ്ക്ക് കയറും. തര്‍ക്കമുള്ള സ്ഥലങ്ങളില്‍ യൂനിയനുകളുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കും.
ട്രേഡ് യൂനിയന്‍ നേതാക്കളായ വി.എസ് മണി, സി.കെ സുരേന്ദ്രന്‍, പി. സുരേന്ദ്രന്‍, ടി.ആര്‍ ശിവരാജന്‍, എ.എസ് സാബു, എം.ഡി സുധാകരന്‍ എന്നിവരും ചെറുകിട ഉടമാ പ്രതിനിധികളായ എം.പി പവിത്രന്‍, സുധീര്‍, വി.എ ജോസഫ്, അനില്‍ പി വിശ്വംഭരന്‍, എം.പി സിദ്ധാര്‍ഥന്‍ എന്നിവരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനമായത്.
അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ കയര്‍ ഫിനിഷിങ് മേഖലയിലെ തൊഴിലാളികളും നടത്തിവന്ന സമരവും പിന്‍വലിച്ചു. ഈ മേഖലയില്‍ 8.18 ശതമാനം കൂലിവര്‍ധനവും ജൂണ്‍ ഒന്നുമുതല്‍ നടപ്പാക്കാനും ധാരണയായി. കയറ്റുമതി മേഖലയിലെ തൊഴിലാളികള്‍ക്കു നാലുമാസത്തെ അരിയര്‍ വേതനവും കൊടുക്കുന്നതിന് കയറ്റുമതിക്കാരുമായി നത്തെിയ ചര്‍ച്ചയില്‍ തീരുമാനമായി.
ഇതോടനുബന്ധിച്ച് സി.ഐ.ടി.യു നേതൃത്വത്തിലുള്ള സ്റ്റെന്‍സിലിങ് തൊഴിലാളി കണ്‍വന്‍ഷന്‍ യൂനിയന്‍ ജനറല്‍ സെക്രട്ടറി സി.കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി. സുരേന്ദ്രന്‍ അധ്യക്ഷനായി. ആര്‍. ഷാജീവ്, കെ. ഷാജി, ടി.ഡി ദാസപ്പന്‍ സൈജു, രാജേന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."