ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ മത്സ്യതൊഴിലാളികള്‍ക്ക് ഗുണകരമാവണം: മുഖ്യമന്ത്രി
മട്ടാഞ്ചേരി: സംസ്ഥാനത്തെ പിന്നോക്കം നില്‍ക്കുന്ന ആദിവാസികള്‍ക്ക് സമാനമാണ് മത്സ്യതൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക സ്ഥിതിയെന്നും മത്സ്യ ബന്ധന വിപണന രംഗത്തെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് ഗുണകരമായ രീതിയിലാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
സെന്‍ട്രല്‍ ഇന്‍സ്റ്റിസ്റ്റൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി(സിഫ്റ്റ് ) യുടെ അറുപതാം വാര്‍ഷികാഘോഷം ഉല്‍ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മത്സ്യതൊഴിലാളിയുടെ ആശ്രയം മത്സ്യമാണ്. മത്സ്യലഭ്യതയില്‍ ഇന്ന് കാണുന്ന വന്‍ കുറവ് അവരുടെ ജീവസന്ധാരണത്തെ ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. വല, വള്ളം, ബോട്ട് നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ സിഫ്റ്റ് ഗവേഷണം ബഹുദൂരം മുന്നോട്ട് പോയതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ സുലഭമായ റബര്‍മരവും തെങ്ങും വള്ളം, ബോട്ട് നിര്‍മ്മിതിക്കായി സിഫ്റ്റ് പ്രയോജനപ്പെടുത്തുന്നത് സംസ്ഥാനത്തിന് മൊത്തം ഗുണം ചെയ്യും. മത്സ്യം പിടിക്കുന്ന ഘട്ടം മുതല്‍ പല തട്ടുകള്‍ കഴിഞ്ഞ് മാര്‍ക്കറ്റില്‍ ഉപഭോക്താവിന്റ അടുക്കല്‍ എത്തുന്നതു വരെ ശുചിയും വൃത്തിയും നിലനിര്‍ത്താന്‍ ജാഗ്രത വേണമെന്നും കൂടുതല്‍ കോള്‍ഡ് സ്റ്റോറേജുകളും ആധുനിക മത്സ്യ മാര്‍ക്കറ്റുകളും ഇതിനായി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യദായകമായ മത്സ്യത്തില്‍ ആരോഗ്യത്തെ നശിപ്പിക്കുന്ന രീതിയില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് ഗൗരവമായി കാണുന്നു. കൃത്യമായ പരിശോധനയും കൃത്യമായ മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തി മത്സ്യത്തില്‍ മായം ചേര്‍ക്കുന്നതിനെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അദ്ധ്യക്ഷത വഹിച്ചു.മത്സ്യത്തിലും മത്സ്യ ഉല്‍പ്പന്നങ്ങളിലും അമോണിയ, ഫോര്‍മാലിന്‍ തുടങ്ങിയ രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് ഗവ. ന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നു ശാസ്ത്രീയ ഗവേഷണങ്ങളിലൂടെ എളുപ്പത്തില്‍ ഇത് കണ്ടു പിടിക്കാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
ഇക്കാര്യത്തില്‍ പേപ്പര്‍ സ്ട്രിപ്പ് ടെക്‌നോളജിയും മൊബൈല്‍ ആപ്‌ളിക്കേഷനുമായി സിഫ്റ്റ് ബഹുദൂരം മുന്നോട്ട് പോയിട്ടുണ്ടെന്നറിയുന്നതില്‍ സന്തോഷമുണ്ട്. പേപ്പര്‍ സ്ട്രിപ്പ് വാണിജ്യാടിസ്ഥാനത്തില്‍ വില്‍പ്പന നടത്തുന്നതിനാവശ്യമായ സഹായ സഹകരണങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ ഉറപ്പ് നല്‍കി.
കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍, ഐ സി എ ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ടി.മോഹപത്ര, മേയര്‍ സൗമിനി ജയിന്‍ എം.എല്‍.എ മാരായ കെ.ജെ മാക്‌സി ഹൈബി ഈഡന്‍,സബ്കളക്ടര്‍ അദീല അബ്ദുള്ള, എന്നിവര്‍ പ്രസംഗിച്ചു. സിഫ്റ്റ് ഡയറക്ടര്‍ ഡോ.സി എന്‍ രവി ശങ്കര്‍ സ്വാഗതവും ഡോ.സുശീല മാത്യു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."