രാഷ്ട്രീയത്തില്‍ കരുണാകരനെ വെല്ലാന്‍ ഇനിയാരുമുണ്ടാകില്ല: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: പ്രായോഗിക രാഷ്ട്രീയത്തില്‍ കരുണാകരനെ വെല്ലാന്‍ ഇതുവരെ ആരുമില്ലെന്നും ഇനിയുണ്ടാകില്ലെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ലീഡര്‍. കെ. കരുണാകരന്റെ 98 ാം ജന്മദിനാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിന്റെ ഉള്‍പ്പടെയുള്ള നിയമസഭയിലെ പ്രതിസന്ധികളെ അദ്ദേഹം നിര്‍ഭയമായി നേരിട്ടു. കരുണാകരന്റെ സ്മരണ എല്ലാവര്‍ക്കും ശക്തിയും ആത്മവിശ്വാസവും പകരുന്നതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ആധുനിക കേരളത്തിന്റെ പുരോഗതി മുന്നില്‍ കണ്ട് ഭാവനാസമ്പന്നമായി പ്രവൃത്തിച്ച വ്യക്തിയായിരുന്നു ലീഡന്‍ കെ. കരുണാകരനെന്ന് അധ്യക്ഷനായ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു.
രാഷ്ട്രീയ രംഗത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തന പാര്യമ്പര്യമാണ് ലീഡറുടേത്. എന്നും വര്‍ഗീയതയേയും സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തേയും എതിര്‍ക്കുകയും ശക്തമായി പോരാടുകയും ചെയ്ത വ്യക്തിയാണ് കരുണാകരനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവായിരുന്ന ലീഡറെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് അവരെ അടിച്ചമര്‍ത്തി ഏകാധിപത്യ ഭരണശൈലിയിലാണ് പിണറായിവിജയന്‍ നടപ്പിലാക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുന്‍ ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ എം.എല്‍.എ, എം. വിന്‍സെന്റ് എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.പി അനില്‍കുമാര്‍, ശൂരനാട് രാജശേഖരന്‍, ശരത്ചന്ദ്ര പ്രസാദ്, കെ.പി.സി.സി വക്താക്കളായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പന്തളം സുധാകരന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."