മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 132.7 അടിയായി; ഉപസമിതി ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും
ഇടുക്കി: കനത്തമഴ തുടരവേ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. 132.7 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഉപസമിതി ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും. മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. സെക്കന്റില്‍ 5652.69 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. സെക്കന്റില്‍ 1405 ഘനയടി വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോകുന്നുണ്ട്. കേന്ദ്ര ജലകമ്മിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.രാജേഷ് അധ്യക്ഷനായ സമിതിയാണ് പരിശോധനക്കായി മുല്ലപ്പെരിയാറിലെത്തുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ചുമതല ഉണ്ടായിരുന്ന കേരളത്തിന്റെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോര്‍ജ് ഡാനിയേല്‍ വിരമിച്ച ഒഴിവിലേക്ക് സോണി ദേവസ്യയെ നിയമിച്ചു. ഇനി ഇദ്ദേഹമാകും ഉപസമിതിയില്‍ കേരളത്തെ പ്രതിനിധീകരിക്കുക. പഴയ അംഗമായ എന്‍. എസ് പ്രസീദ് തുടരുകയും ചെയ്യും. ജൂണിലാണ് ഇതിന് മുന്‍പ് ഉപസമിതി അണക്കെട്ടിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."