സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് ബെന്നി ബെഹ്്‌നാന്‍
കൊച്ചി:മുസ്്‌ലിംപള്ളികളില്‍ സ്ത്രീകള്‍ക്കു പ്രവേശനം ആകാമെന്ന മുന്‍നിലപാടില്‍ സി.പി.എം ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാന്‍.
എറണാകുളം പ്രസ് ക്ലബ്ബിന്റെ 'വോട്ടും വാക്കും' എന്ന മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിധി വന്നപ്പോള്‍ എല്ലാ മുസ്്‌ലിം പള്ളികളിലും സ്ത്രീകള്‍ കയറണം എന്നാണ് സി.പി.എം നിലപാടെന്നാണ് കോടിയേരി പറഞ്ഞത്. സുപ്രിം കോടതി ഈ വിഷയം പരിഗണിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇപ്പോഴും പഴയനിലപാടില്‍ തന്നെയാണോ സി.പി.എമ്മെന്ന് വ്യക്തമാക്കണം.ഇക്കാര്യത്തില്‍ കോണ്‍ഗ്രസും യു.ഡി.എഫും എപ്പോഴും വിശ്വാസികള്‍ക്കൊപ്പമാണ്്.
ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണമെന്നതാണ് യു.ഡി.എഫ് നിലപാട്. ഇത് നേരത്തെ തന്നെ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. സുന്നി വിഭാഗത്തിന്റെ പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവാദിക്കാത്തത് അവരുടെ വിശ്വാസമാണ്. മുസ്്‌ലിംങ്ങളിലെ ചില വിഭാഗങ്ങളുടെ പള്ളികളില്‍ അവരുടെ വിശ്വാസപ്രകാരം സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നുണ്ട്. വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള അവകാശം അവര്‍ക്ക് തന്നെ വിട്ടുനല്‍കുകയെന്നതാണ് യു.ഡി.എഫിന്റെ അഭിപ്രായം. ആര്‍ക്ക് ഇന്ത്യ ഭരിക്കാന്‍ കഴിയണം എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ കാതലായ ചോദ്യം. സി.പി.എമ്മിന് എന്ത് ചെയ്യാന്‍ കഴിയും എന്നാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. പ്രബലമായ പ്രാദേശിക കക്ഷികള്‍ക്ക് ലഭിക്കുന്ന സീറ്റുകള്‍ പോലും സി.പി.എമ്മിന് ലഭിക്കില്ലെന്നിരിക്കെ ആത്മാര്‍ഥയുള്ള സി.പി.എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുകയാണ് വേണ്ടത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി പ്രഭ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് പൂര്‍ണമായും പരാജയപ്പെട്ട ഭരണാധികാരി എന്ന നിലയിലാണ് മോദി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കൊലപാതക രാഷ്ട്രീയത്തെ മഹത്വവല്‍ക്കരിക്കുന്ന സി.പി.എമ്മിനെതിരെ ശക്തമായ ജനവികാരമുണ്ട്. തിരുവനന്തപുരം മണ്ഡലത്തില്‍ ഒരു പ്രശ്‌നങ്ങളും ഇല്ലെന്നും സ്ഥാനാര്‍ഥികള്‍ ആരും തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ പോരായ്മ സംബന്ധിച്ച് പരാതി നല്‍കിയിട്ടില്ലെന്നും ബെന്നി ബെഹ്‌നാന്‍ പറഞ്ഞു. മലബാറിലും മധ്യകേരളത്തിലും തെരഞ്ഞെടുപ്പ് ആരവം വലിയ തോതില്‍ പ്രകടനമണ്. എന്നാല്‍ അത്തരത്തില്‍ ആരവം തിരുവനന്തപുരം ഉള്‍പെടെയുള്ള തിരുവിതാംകൂര്‍ ഭാഗത്ത് പ്രകടമല്ല. ആരവം മാത്രമല്ല തെരഞ്ഞെടുപ്പ് വിജയം. എന്തൊക്കെ വിവാദങ്ങള്‍ ഉണ്ടാക്കിയാലും അവയെയൊക്കെ നിഷ്പ്രഭമാക്കുന്ന വ്യക്തിത്വം ശശി തരൂരിനുണ്ട്. ഇരുപത് സീറ്റിലും ജയിക്കണം എന്നാണ് യു.ഡി.എഫ് ആഗ്രഹം. കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തുമെന്ന്് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."