HOME
DETAILS

വെള്ളം കിട്ടാക്കനിയാവുമ്പോഴും;തൃശിലേരി അണക്കെട്ട് ഉപയോഗശൂന്യം

  
backup
April 29 2017 | 20:04 PM

%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82-%e0%b4%95%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b4%bf%e0%b4%af%e0%b4%be%e0%b4%b5%e0%b5%81%e0%b4%ae


മാനന്തവാടി: അരനൂറ്റാണ്ടിലേറെ പഴക്കമുള്ള തൃശിലേരി പന്നിയോട് അണക്കെട്ട് അറ്റകുറ്റപണികള്‍ നടത്താത്തതിനാല്‍ ഉപയോഗശൂന്യമായി കിടക്കുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. ഏക്കര്‍ കണക്കിന് നെല്‍പാടങ്ങളില്‍ കൃഷിക്ക് വെള്ളമെത്തിക്കാനും കുടിവെള്ള ക്ഷാമം രൂക്ഷമായ ഒട്ടേറെ പ്രദേശങ്ങളില്‍ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്താനും ഉതകുന്ന പദ്ധതിയാണ് ഉപേക്ഷിക്കപ്പെട്ട നിലയിലായത്. 1962ല്‍ കമ്മിഷന്‍ ചെയ്ത ഈ ചെറിയ അണക്കെട്ടിന് ഇന്നും ബലക്ഷയമൊന്നും സംഭവിച്ചിട്ടില്ല.
അണക്കെട്ടിന് മുകള്‍ ഭാഗത്ത് അടിഞ്ഞ് കൂടിയ മണ്ണ് നീക്കം ചെയ്യുകയും വെള്ളം തടഞ്ഞ് നിര്‍ത്തുകയും ചെയ്താല്‍ ഇത് പ്രയോജനപ്പെടുത്താന്‍ കഴിയും. 150 ഏക്കറിലേറെ നെല്‍പാടത്ത് നേരിട്ട് വെള്ളം എത്തിക്കാവുന്ന രീതിയിലുള്ള കനാല്‍ സംവിധാനവും അണക്കെട്ടിന്റെ ഭാഗമായുണ്ട്. 1960ലാണ് അണക്കെട്ട് നിര്‍മാണം ആരംഭിച്ചത്. ഏറെകാലം മൈനര്‍ ഇറിഗേഷന്‍ വകുപ്പ് നല്ല നിലയില്‍ പരിപാലിച്ച് വന്ന ഈ അണക്കെട്ടിന്റെ ചുമതല ത്രിതല പഞ്ചായത്ത് സംവിധാനത്തിലേക്ക് മാറിയതോടെയാണ് ശനിദിശ തുടങ്ങിയത്.
വെള്ളം തടയാനുള്ള പലകകള്‍ യഥാമസയം മാറ്റാത്തതും അറ്റകുറ്റപണികള്‍ നടത്താത്തതും അണക്കെട്ടിനെ ഇന്ന് നോക്കുകുത്തിയാക്കിയിരിക്കായാണ്.
മത്തുമാരി മലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന കാട്ടരുവികിളിലെ ജലം നെല്‍പാടങ്ങളുടെ ഉയര്‍ന്ന സ്ഥലത്ത് തന്നെ തടഞ്ഞ് നിര്‍ത്തുന്നത് താഴേ പാടങ്ങളില്‍ കടുത്ത വേനലിലും ഉറവുണ്ടാകാന്‍ സഹായിച്ചിരുന്നു.
കുളങ്ങളിലേയും കിണറുകളിലേയും ജലനിരപ്പ് വേനലില്‍ താഴാതിരിക്കാനും അണക്കെട്ടില്‍ ജലം സംഭരിക്കുന്നത് സഹായിച്ചു. ഇപ്പോള്‍ നാട്ടുകാര്‍ മണ്ണ് നിറച്ച ഏതാനും പ്ലാസ്റ്റിക് ചാക്കുകളില്‍ നാമമാത്രമായ ജലം മാത്രമാണ് സംഭരിക്കുന്നത്. മുത്തുമാരിയില്‍ നിന്ന് ആരംഭിക്കുന്ന പന്നിയോട്‌തോട് കാക്കവയലിലൂടെ ഒഴുകി ബാവലിപ്പുഴയില്‍ ചേരുകയാണ് ചെയ്യുന്നത്.
വരള്‍ച്ച രൂക്ഷമായ തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരി പ്രദേശത്തിന് ഏറെ സഹായകമാകുന്ന ഈ അണക്കെട്ട് സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ ഉണ്ടാകേണ്ടതുണ്ടെന്നാണ് ആവശ്യമുയരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  an hour ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  2 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  5 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago