HOME
DETAILS
MAL
ലോക്അദാലത്ത് പര്യടനം തുടങ്ങി
backup
April 29 2017 | 20:04 PM
കല്‍പ്പറ്റ: വീട്ടുപടിക്കല്‍ നീതി എന്ന സന്ദേശവുമായി കേരള ലീഗല്‍ സര്‍വിസ് അതോറിറ്റി മൊബൈല്‍ ലോക്അദാലത്ത് ജില്ലയില്‍ പര്യടനം തുടങ്ങി.
ജില്ലാ ജഡ്ജിയും ലീഗല്‍ സര്‍വിസ് അതോറിറ്റി ചെയര്‍മാനുമായ ഡോ. വി. വിജയകുമാര്‍ സഞ്ചരിക്കുന്ന ലോക്അദാലത്ത് ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി അധ്യക്ഷനായി. ജില്ലാ പൊലിസ് ചീഫ് രാജ്പാല് മീണ, കല്‍പ്പറ്റ ബാര്‍ അസോസിയേഷന് പ്രസിഡന്റ് ജോസഫ് സഖറിയാസ്, ജില്ലയിലെ ജഡ്ജിമാര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. വൈത്തിരി താലൂക്ക് പരിധിയില്‍ പര്യടനം പൂര്‍ത്തിയാക്കിയ ശേഷം മാനന്തവാടി സുല്‍ത്താന്‍ ബത്തേരി താലൂക്ക് പരിധിയിലെ ആദിവാസി മേഖലകളിലും മൊബൈല്‍ ലോക്അദാലത്ത് എത്തും. നിയമബോധവല്‍ക്കരണവും ഇതോടനുബന്ധിച്ച് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."