സ്വപ്നങ്ങളെല്ലാം കരിപ്പൂരില്‍ തകർന്നുവീണു; മോളൂരില്‍ വിവാഹപന്തലുയര്‍ന്നില്ല; പകരം കണ്ണീര്‍ പന്തല്‍
പേങ്ങാട്ടിരി: അടുത്തമാസം നടത്താനിരുന്ന വിവാഹത്തിന് കാത്തുനില്‍ക്കാതെ റിയാസ് യാത്രയായി. കരിപ്പൂർ വിമാന അപകടത്തിൽ മരണപ്പെട്ട മുണ്ടക്കോട്ടുകുര്‍ശ്ശി മോളൂർ വട്ടപ്പറമ്പിൽ മുഹമ്മദ് റിയാസി (23) ന്‍റെ വിയോഗമാണ് നാടിന് നൊമ്പരമായത്.
ദുബൈയിൽ ജോലി ചെയ്തു വരികയായിരുന്ന റിയാസിൻ്റെ വിവാഹം കഴിഞ്ഞ മാസം നടക്കാനിരുന്നതാണ്. കോവിഡ് യാത്രാ തടസം കാരണം നീട്ടിവച്ച വിവാഹം അടുത്ത മാസം നടത്താൻ ലക്ഷ്യമിട്ടാണ് നാട്ടിലേക്ക് തിരിച്ചത്. അത് ദുരന്തത്തിൽ കലാശിക്കുകയായിരുന്നു. ചെർപ്പുള്ളശ്ശേരി ഐഡിയൽ കോളേജിൽ കോളേജ് യൂണിയൻ ചെയർമാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
[caption id="attachment_877002" align="aligncenter" width="630"] വി.കെ ശ്രീകണ്ഠന്‍ എം.പി അന്തിമോചാരം അര്‍പ്പിക്കുന്നു[/caption]വൈവിധ്യങ്ങളായ ചിന്തകളും സ്നേഹവും പുരോഗമനാത്മക കാഴ്ചപ്പാടുമുള്ള ചെറുപ്പക്കാരനായിരുന്നു റിയാസെന്ന് നാട്ടുകാരും സതീര്‍ത്ഥ്യരും അനുസ്മരിക്കുന്നു . പോലീസ് നടപടികൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ മോളൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.
നിസാറുദ്ധീൻ എന്ന മാനുട്ടിയാണ് പിതാവ്. മാതാവ്: സുമയ്യ. നിസാമുദ്ധീൻ, നിയാസ്, നൈനഫെബിൻ സഹോദരങ്ങളാണ്. ഇതേ വിമാനത്തിലുണ്ടായിരുന്ന സഹോദരൻ നിസാമുദ്ധീൻ ,സുഹൃത്ത് മുഹമ്മദ് മുസ്തഫ എന്നിവർ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വി.കെ. ശ്രീകണ്ഠൻ എം.പി, പി.കെ.ശശി എം.എല്‍. എ, വിവിധ രാഷട്രീയ മത നേതാക്കൾ ജനാസ സന്ദർശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."