കണക്കു തീര്‍ക്കാന്‍ മുംബൈ
ഡല്‍ഹി: മുംബൈയില്‍ നിന്നേറ്റ പരാജയത്തിനു കണക്കു തീര്‍ക്കാന്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഡല്‍ഹിയെ നേരിടും. ഇരു ടീമും ശക്തമായതിനാല്‍ മത്സരം പൊടിപാറുമെന്നതില്‍ സംശയമില്ല. തുടക്കത്തിലെ തിരിച്ചടികള്‍ക്കു ശേഷം എതിരാളികളെ നിഷ്പ്രഭമാക്കുന്ന പ്രകടനത്തോടെയാണ് ഇരു ടീമുകളും തിരിച്ചുവന്നത്.
സണ്‍റൈസേഴ്‌സിനെ കഴിഞ്ഞ മത്സരത്തില്‍ അവിശ്വസനീയമായാണ് ഡല്‍ഹി കീഴടക്കിയത്. ഡല്‍ഹിയുടെ ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സ് വളരെ എളുപ്പത്തില്‍ ജയിക്കുമെന്ന നിലയില്‍ നിന്നാണ് ഡല്‍ഹി ബൗളര്‍മാര്‍ അവരെ നിലംപരിശാക്കിയത്. മറുഭാഗത്ത് ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഇല്ലാതാക്കിയാണ് മുംബൈ കളിക്കാനിറങ്ങുന്നത്. ഏതു പ്രതിസന്ധി ഘട്ടത്തില്‍ നിന്നും കളി വഴി തിരിച്ചുവിടാനുള്ള മികച്ച കളിക്കാരുടെ കൂട്ടമാണ് മുംബൈയുടേത്. അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ ഹാര്‍ദിക്കും തുടക്കമിടാന്‍ ഡികോക്കും രോഹിതും കഴിവുള്ളവരാണ്. ഇന്ത്യന്‍ ടീമിലെ ഓപണര്‍മാരുടെ പോരാട്ടത്തിനു കൂടിയാണ് ഫിറോസ് ഷാ കോട്‌ല ഇന്നു വേദിയാകുന്നത്. രാത്രി എട്ടിനാണ് മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."