സി.പി.ഐ (എം.എല്‍) റെഡ് ഫ്‌ളാഗ് പിന്തുണ ഇടതുമുന്നണിക്ക്
കൊച്ചി: മോദി വിരുദ്ധ വികാരം ഉയര്‍ത്തിപ്പിടിച്ച് ഇടതുപക്ഷ ഐക്യത്തിനു വേണ്ടി തെരഞ്ഞെടുപ്പിനായി ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുമെന്ന് സി.പി.ഐ (എം.എല്‍) റെഡ് ഫ്‌ളാഗ് കേന്ദ്ര കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആഗോളവല്‍ക്കരണ നയങ്ങള്‍ക്കും വര്‍ഗീയ ഫാസിസത്തിനുമെതിരേ അണിനിരക്കുക, ജനവിരുദ്ധ മോദി സര്‍ക്കാരിനെ താഴെയിറക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നത്. മോദിയുടെ ഫാസിസ്റ്റ് വാഴ്ചയെ തൂത്തെറിയുക എന്ന കാംപയിനൊപ്പം രാജ്യത്ത് വിവിധ മേഖലകളിലായി നടപ്പിലാക്കേണ്ട 57 ആവശ്യങ്ങളും ബദല്‍ നയങ്ങളുംപ്രഖ്യാപനങ്ങളും അടങ്ങുന്ന തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയും പാര്‍ട്ടി പുറത്തിറക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് 20 ലോക്‌സഭാ മണ്ഡലങ്ങളിലും ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കും. ജനറല്‍ സെക്രട്ടറി എം.എസ് ജയകുമാര്‍, പി.എസ് ഉണ്ണിച്ചെക്കന്‍, ഫ്രെഡി കെ. താഴത്ത്, ചാള്‍സ് ജോര്‍ജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."