HOME
DETAILS

പ്രധാനമന്ത്രി ആര്‍.എസ്.എസ് പ്രചാരകനെപ്പോലെ: കോടിയേരി

  
backup
April 17 2019 | 22:04 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e


കാസര്‍കോട്: തെരഞ്ഞെടുപ്പു റാലികളില്‍ ശബരിമല വിഷയം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍.എസ്.എസ് പ്രചാരകനെപോലെ പെരുമാറുന്നത് ശരിയാണോയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമല യുവതീ പ്രവേശനത്തിലെ സുപ്രിംകോടതി വിധി തെറ്റോ ശരിയോ എന്ന ഹിതപരിശോധനയല്ല തെരഞ്ഞെടുപ്പെന്നും കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
അഞ്ചു വര്‍ഷത്തെ കേന്ദ്രഭരണത്തിന്റെ വിലയിരുത്തലാണ് നടക്കാന്‍ പോകുന്നത്. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കിയാല്‍ ബി.ജെ.പിക്കും യു.ഡി.എഫിനും തിരിച്ചടിയാകും. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് കേരളത്തില്‍ വന്ന് പ്രസംഗിച്ചത്. കേരളത്തില്‍ 525 ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്നെന്ന അദ്ദേഹത്തിന്റെ പ്രസ്താവന അതിശയിപ്പിക്കുന്നതാണ്. 525 കൊലപാതകങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ അമിത് ഷാ തയാറാവണമെന്നും ആരാണ് അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതെന്നും കോടിയേരി ചോദിച്ചു. ദേശീപാര്‍ട്ടിയുടെ അധ്യക്ഷന് യോജിച്ച പ്രസ്താവനയല്ല ഇത്.


തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് ഇന്നത്തെ സാഹചര്യത്തില്‍ അതേപ്പറ്റി പറയാന്‍ സാധിക്കില്ലെന്നായിരുന്നു കോടിയേരിയുടെ മറുപടി. കോണ്‍ഗ്രസിന്റെ സീറ്റ് നില നോക്കി മാത്രമേ അതു തീരുമാനിക്കാനാവൂ. ഏതായാലും ബി.ജെ.പി ഇതര സര്‍ക്കാരാണ് ഉണ്ടാവാന്‍ പോകുന്നത്.


നിലവിലെ സാഹചര്യത്തില്‍ ഒരു സഖ്യത്തിനും പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം ലഭിക്കില്ല.
ഇടതുപക്ഷത്തിനു കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇപ്രാവശ്യം ലഭിക്കും. ഇടതുപക്ഷത്തിന്റെ ശക്തി തിരിച്ചറിഞ്ഞതുകൊണ്ടാണ് രാഹുല്‍ ഗാന്ധി പ്രകീര്‍ത്തിക്കുന്നത്.


എല്‍.ഡി.എഫിനെതിരേ മുഖ്യമത്സരം നടത്തുന്ന രാഹുല്‍ മറുവശത്ത് എല്‍.ഡി.എഫിന്റെ നിലപാടുകളെ പ്രകീര്‍ത്തിച്ച് കേരളത്തെ കബളിപ്പിക്കുകയാണ്.
അദ്ദേഹത്തിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ബി.ജെ.പിക്കു സന്തോഷം പകരുന്നതാണെന്നും അതുകൊണ്ടാണ് ആ സീറ്റ് ബി.ഡി.ജെ.എസിനു വിട്ടുകൊടുത്തതെന്നും കോടിയേരി ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  23 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago