HOME
DETAILS

വില്ലനായത് യന്ത്രത്തകരാറും  പ്രതികൂല കാലാവസ്ഥയും

  
backup
August 09 2020 | 05:08 AM

%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%a8%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d-%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b0%e0%b4%be
 
കൊണ്ടോട്ടി: കരിപ്പൂരില്‍ 18 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന അപകടത്തിന് കാരണമായത് പ്രതികൂല കാലാവസ്ഥയും യന്ത്രത്തകരാറും. 
മഴയും വിമാനത്തിന്റെ മുന്‍ ലാന്റിങ് ചക്രങ്ങള്‍ ചലിക്കാതായതുമാണ് വിമാനം താഴ്ചയിലേക്ക് കൂപ്പുകുത്താന്‍ ഇടയാക്കിയതെന്നാണ് ഡി.ജി.സി.എയും എയര്‍ ഇന്ത്യയും നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.പതിവുവിമാനങ്ങളില്ലാത്ത കരിപ്പൂരില്‍ മഴയിലും ശ്രദ്ധയോടെ ലാന്‍ഡ് ചെയ്യാനാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പൈലറ്റിന് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ വിമാനം മൂന്നു തവണ ആകാശത്ത് വട്ടമിട്ടു പറന്ന ശേഷമാണ് റണ്‍വേയുടെ കിഴക്കുഭാഗത്ത് ആദ്യം ലാന്‍ഡിങിന് ശ്രമിച്ചത്.
3800 അടിയോളം താഴ്ന്നു വന്നതിനുശേഷം നടത്തിയ ലാന്‍ഡിങ്ങ് വിഫലമായതോടെ വിമാനം വീണ്ടും പറന്നുയരുകയും ചെയ്തു. തുടര്‍ന്നാണ് പടിഞ്ഞാറുഭാഗത്തുനിന്നു (റണ്‍വേ 10 )ലാന്‍ഡ് ചെയ്യാന്‍ പൈലറ്റ് തയാറായത്.
ടെച്ച് ലൈനില്‍നിന്നു 4,200 അടി കടന്നാണ് വിമാനം റണ്‍വേ തൊട്ടത്. റണ്‍വേ പാതിയിലേറെയും പിന്നിട്ട വിമാനം മുന്നോട്ടുപാഞ്ഞതോടെ നിയന്ത്രിക്കാന്‍ പൈലറ്റിന് സാധിച്ചില്ല. മഴമൂലം റണ്‍വേയിലെ വെള്ളക്കെട്ടുണ്ടായതും തിരിച്ചടിയായി. 
ഇതിനിടെ വിമാനത്തിന്റെ മുന്‍ ചക്രങ്ങളും പ്രവര്‍ത്തനരഹിതമായി. വിമാനത്തിന്റെ മുന്‍ ചക്രങ്ങള്‍ക്കിടയിലുള്ള ഭാഗം റണ്‍വേയില്‍ ഉരഞ്ഞതിന്റെ പാടുകള്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ അധികൃതര്‍ കണ്ടെത്തി. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  a day ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  a day ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  a day ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a day ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago