ഇന്തോനേഷ്യയില്‍ വിദോദോ വീണ്ടും പ്രസിഡന്റ് പദത്തിലേക്ക്
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ജോകോ വിദോദോ വ്യക്തമായ ലീഡ് നേടി വിജയത്തിലേക്ക്.
ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ അഭിപ്രായ വോട്ടെടുപ്പ് ശരിവച്ച് ഇന്തോനേഷ്യന്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് സ്ട്രഗ്ള്‍ പാര്‍ട്ടിയുടെ ജോകോവി എന്ന ജോകോ വിദോദോ രണ്ടാം തവണയും അധികാരത്തിലെത്തുമെന്ന് ഉറപ്പായി.
ഇന്തോനേഷ്യയുടെ ഏഴാമത്തെ പ്രസിഡന്റായ വിദോദോ ശക്തമായ രാഷ്ട്രീയ പശ്ചാത്തലമോ സൈനിക പശ്ചാത്തലമോ ഇല്ലാതെ ഈ പദവിയിലെത്തുന്ന ആദ്യത്തെയാളാണ്. സുറകാര്ത്ത മേയറായിരുന്ന അദ്ദേഹം നേരത്തെ ജക്കാര്‍ത്ത ഗവര്‍ണറായിരുന്നു. പകുതിയിലേറെ വോട്ട് നേടി വിദോദോ ജയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മുഖ്യ എതിരാളിയായ മുന്‍ പട്ടാള ജനറല്‍ പ്രബോവോ സുബിയാന്റോ 5-11 ശതമാനം പോയിന്റിന് പിന്നിലാണ്. ജക്കാര്‍ത്ത കേന്ദ്രമായുള്ള സി.എസ്.ഐ.എസ് എന്ന പ്രമുഖ ടീമിന്റെ അഭിപ്രായ വോട്ട് സര്‍വേ പ്രകാരം വിദോദോക്ക് 55.7 ശതമാനവും പ്രബോവോക്ക് 44.3 ശതമാനവും വോട്ടാണ് ലഭിക്കുക. 1998ല്‍ പുറത്താക്കപ്പെട്ട പട്ടാള ഭരണാധികാരി സുഹാര്‍തോയുടെ മകളുടെ ഭര്‍ത്താവാണ് പ്രബോവോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."