പമ്പ അണക്കെട്ട് തുറന്നു: ആറ് ഷട്ടറുകള്‍ രണ്ടടി വീതമാണ് ഉയര്‍ത്തിയത്, ജാഗ്രതാ നിര്‍ദേശം
പത്തനംതിട്ട: കനത്തമഴയെ തുടര്‍ന്ന് പമ്പ അണക്കെട്ടില്‍ ജലം ഉയര്‍ന്നതിനെ തുടര്‍ന്ന് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. സുരക്ഷ നടപടികളുടെ ഭാഗമായാണ് ഡാം തുറന്നത്. പരമാവധി സംഭരണ ശേഷി എത്തും മുമ്പാണ് വെള്ളം ഒഴുക്കി കളയുന്നത്. പമ്പാ നദിയുടെ തീരപ്രദേശത്തിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. ആറ് ഷട്ടറുകളും രണ്ട് അടി വീതമാണ് തുറന്നത്.
ഡാം തുറന്ന് 5 മണിക്കൂറിനുള്ളില്‍ വെള്ളം റാന്നി ടൗണിലെത്തും അതേ സമയം ആശങ്ക വേണ്ടെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്.അണക്കെട്ട് തുറന്നാല്‍ തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമാകുമെങ്കിലും വലിയ ആഘാതമുണ്ടാകില്ലെന്ന് കലക്ടര്‍ പറഞ്ഞു. ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ബോട്ടുകളടക്കം സജ്ജമാക്കിയിട്ടുണ്ട്.
അതേ സമയം രക്ഷാപ്രവര്‍ത്തനത്തിനായി കൊല്ലത്ത് നിന്ന മത്സ്യബന്ധനവള്ളങ്ങള്‍ പത്തനംതിട്ടയിലെത്തിയിട്ടുണ്ട്. ഇക്കുറി വെള്ളപ്പൊക്കം ഉണ്ടായാല്‍ ആറ്റില്‍ കൂടിതന്നെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനാണ് പമ്പാ തീരത്ത് തന്നെ വള്ളങ്ങള്‍ സജ്ജമാക്കിയത്. കഴിഞ്ഞ രണ്ട് വെള്ളപ്പൊക്ക സമയത്തും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ അതേ മത്സ്യത്തൊഴിലാളികള്‍ തന്നെയാണ് ആറന്മുളയില്‍ എത്തിയത്. അവരുടെ അഭിപ്രായം കൂടി ആരാഞ്ഞശേഷമാണ് അധികൃതര്‍ ആറ്റില്‍ കൂടി തന്ന രക്ഷാപ്രവര്‍ത്തനം നടത്താമെന്ന തീരുമാനത്തിലെത്തിയത്. മുന്‍പ് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കരയില്‍ നിറഞ്ഞ വെള്ളത്തിലൂടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ ചില ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇത് ദുഷ്‌കരമായിരുന്നു. ഇത് മുന്നില്‍ കണ്ടാണ് ആറ്റില്‍ കൂടിതന്നെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."