പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ജീവനക്കാരനെ മര്‍ദിച്ചശേഷം സ്വര്‍ണമാലയും പണവും അപഹരിച്ചതായി പരാതി
കാട്ടാക്കട: പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ജീവനക്കാരനെ രണ്ടംഗ സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചശേഷം സ്വര്‍ണമാലയും പണവും അപഹരിച്ചതായി പരാതി. മലയിന്‍കീഴ് സ്വദേശിയായ ബര്ണാഡിനാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ പാമാംകോട് വെള്ളൈക്കോണം ജങ്ഷനിലാണ് സംഭവം. സംഘത്തിലുള്‍പ്പെട്ട നിഥിനെ മലയിന്‍കീഴ് പൊലിസ് പിടികൂടി. കൂട്ടാളിയായ വിഷ്ണു ഒളിവിലാണ്. ചൊവ്വാഴ്ച വൈകിട്ട് പാമാംകോട് ഭാഗത്ത് കാര്‍ യാത്രക്കാരെ വിഷ്ണുവും നിഥിനും തടഞ്ഞുനിര്‍ത്തി വാക്കേറ്റത്തിലേര്‍പ്പെട്ടു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ ബര്‍ണാഡ് ഇത് കാണുകയും പ്രശ്നത്തില്‍ ഇടപെട്ട് ഇരുകൂട്ടരെയും പിന്തിരിപ്പിച്ച് അയക്കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യമാണ് വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ പോയി തിരികെ വരും വഴി ബര്‍ണാഡിനെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കാന്‍ ഇടയാക്കിയതെന്നാണ് മലയിന്‍കീഴ് പൊലിസ് നല്കിയ വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."