വിജയവാഡയില്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ തീപിടിച്ച് 10 മരണം: നിരവധിപേര്‍ക്ക് പരുക്ക്
വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ ഹോട്ടലില്‍ ഇന്ന് രാവിലെ ഉണ്ടായ തീപിടിത്തത്തില്‍ പത്ത് പേര്‍ മരിച്ചു. 20 പേര്‍ക്ക് പരുക്കേറ്റു. ഇവരെ നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിജയവാഡയിലെ കൃഷ്ണ ജില്ലയിലെ സ്വര്‍ണ പാലസ് എന്ന ഹോട്ടലിലാണ് തീപിടിത്തം ഉണ്ടായത്.ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. അര മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചെന്നാണ് അധികൃതര്‍ പറയുന്നത്. 22 കൊവിഡ് രോഗികളായിരുന്നു ഇവിടെ ചികിത്സയിലുണ്ടായിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസിലാക്കുന്നത്. വിശദമായ അന്വേഷണം നടത്തുമെന്ന് കൃഷ്ണ ജില്ലാ കലക്ടര്‍ മുഹമ്മദ് ഇംതിയാസ് അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തില്‍ ദുഖം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബത്തോടൊപ്പമാണ് തന്റെ മനസെന്നും പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
https://twitter.com/narendramodi/status/1292307542589100032
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ആന്ധ്രാ പ്രദേശ്. രണ്ട് ലക്ഷത്തിലധികം കൊവിഡ് ബാധിതരാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസം മാത്രം 10,000 ത്തിലേറെ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."