പുതിയയിനം കുരുമുളക് പുറത്തിറക്കും
ചെറുവത്തൂര്‍: പന്നിയൂര്‍-9 എന്ന പുതിയയിനം കുരുമുളക് പുറത്തിറക്കുന്നതിനുള്ള ശുപാര്‍ശ കാര്‍ഷിക ഗവേഷണ വിജ്ഞാനവ്യാപന ഉപദേശക സമിതിയുടെ മേഖലാ വര്‍ക്ക്‌ഷോപ്പില്‍ അംഗീകരിച്ചു. വരള്‍ച്ചാസാഹചര്യങ്ങളില്‍ മികച്ച വിളവ് നല്‍കാനും രോഗകീടങ്ങളെ പ്രതിരോധിച്ചു നില്‍ക്കാനുള്ള കഴിവും ഈ ഇനത്തിന്റെ പ്രത്യേകതയാണ്. കുരുമുളകിന്റെ ഗുണമേന്മാ ഘടകങ്ങളായ പൈപ്പറിന്‍, ഒലിയോറെസിന്‍, ബാഷ്പീകരണ തൈലം എന്നിവയും ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നു.
പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടന്ന വര്‍ക്ക് ഷോപ്പില്‍ കര്‍ഷക മുഖാമുഖ പരിപാടിയും നടന്നു. കാര്‍ഷിക സര്‍വകലാശാല ഗവേഷണവിഭാഗം മേധാവി ഡോ. സാജന്‍ കുര്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കൃഷി ജോയിന്റ് ഡയറക്ടര്‍ സലിന്‍സ് കുമാര്‍ അധ്യക്ഷനായി. പടന്നക്കാട് കാര്‍ഷിക കോളേജ് അസോസിയേറ്റ് ഡീന്‍ ഡോ. എം ഗോവിന്ദന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."