മാവോവാദി ഭീഷണിയുള്ള സ്‌റ്റേഷന്‍; വൈദ്യുതി മുടങ്ങിയാല്‍ താമരശ്ശേരി പൊലിസ് സ്‌റ്റേഷന്‍ ഇപ്പോഴും ഇരുട്ടില്‍
താമരശ്ശേരി: മാവോവാദി ഭീഷണി നിലനില്‍കുന്ന പോലിസ് സ്‌റ്റേഷനില്‍ വൈദ്യുതി നിലച്ചാല്‍ ഇരുട്ടില്‍ കഴിയേണ്ട അവസ്ഥ. ദേസീയ പാതയോരത്ത് സ്ഥിതി ചെയ്യുന്നതും നൂറ്റാണ്ട് പഴക്കമുള്ളതുമായ താമരശ്ശേരി പോലിസ് സ്‌റ്റേഷനാണ് വൈദ്യുതി നിലക്കുന്നതോടെ ഇരുട്ടിലാവുന്നത്. വയനാടന്‍ മേഖലയിലെ മാവോ വാദികള്‍ നിരന്തരം എത്തിപ്പെടുന്ന പുതുപ്പാടി, ചുരം പ്രദേശം ഉള്‍കൊള്ള താമരശ്ശേരി പോലിസ് സ്‌റ്റേഷന്‍ മാവോവാദികളുടെ അക്രമമുണ്ടാവാന്‍ സാധ്യതയുള്ള പട്ടികയില്‍ ഇടം നേടിയതാണ്.
എന്നാല്‍ പ്രാഥമികമായി വേണ്ട ലൈറ്റ് സംവിധാനം ഒരുക്കുന്നതില്‍ വന്‍ പിഴവാണ് ഇവിടെ ഉള്ളത്. റൂറല്‍ എസ്.പിയുടെ കീഴില്‍ പെടുന്നതും സബ് ഡിവിഷനും സര്‍ക്കിള്‍ ഓഫിസും പ്രവര്‍ത്തിക്കുന്നതും താമരശ്ശേരിയിലെ പഴയ പോലിസ് സ്‌റ്റേഷന്‍ കോംപൗണ്ടിലും തൊട്ടുടുത്ത കെട്ടിടത്തിലുമാണ്. ഏറെ പ്രാാധാന്യമര്‍ഹിക്കുന്ന ഈ പോലിസ് സ്റ്റഷനില്‍ വൈദ്യുതി നിലക്കുന്നതോടെ മൊഴുകുതിരിവെളിച്ചം മാത്രമാണ് ആശ്രയം. വൈദ്യുതി നിലച്ചാല്‍ പ്രവര്‍ത്തക്കാന്‍ ഇന്‍വെര്‍ട്ടര്‍ സംവിധാനമുണ്ടായിരുന്നെങ്കിലും ഏറെ കാലമായി ഇത് പ്രവര്‍ത്തന രഹിതമാണ്. വൈദ്യുതി മുടങ്ങുന്നതോടെ പോലിസുകാരും ഏറെ ദുരിതമാണ് അനുഭവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."