തെരഞ്ഞെടുപ്പ്; എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു
കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജ മദ്യലോബികള്‍ വ്യാജമദ്യത്തിന്റെ ഉല്‍പാദനവും വിതരണവും കടത്തും വ്യാപകമാകാന്‍ സാധ്യതയുള്ളതിനാല്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്‌സൈസ് വകുപ്പ് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഇതിന്റെ ഭാഗമായി എക്‌സൈസ് ഡിവിഷന്‍ ഓഫിസ് കേന്ദ്രമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ശക്തമാക്കി.ചെക്ക് പോസ്റ്റുകളില്‍ വനിതകളെ ഉള്‍പ്പെടെ നിയമിച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യാജ മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും കടത്ത് തടയുന്നതിന് ശക്തമായ പരിശോധനകള്‍ സ്വീകരിച്ചിട്ടുണ്ട്. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രത്യേക ബോര്‍ഡര്‍ പരിശോധന യൂനിറ്റുകള്‍ രൂപീകരിച്ച് പരിശോധനകള്‍ നടത്തി വരുന്നു. പെരിക്കല്ലൂര്‍ ഭാഗത്ത് പ്രത്യേക ടീമിനെ നിയോഗിച്ച് കബനീ നദി കടന്ന് വരുന്ന മദ്യ മയക്കു മരുന്ന് കടത്തിന് തടയിടുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. കേരള, കര്‍ണാടക തമിഴ്‌നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെയും എക്‌സൈസ്, പോലീസ്, ഫോറസ്റ്റ് വിഭാഗങ്ങളുമായി ചേര്‍ന്ന് സംയുക്ത പരിശോധനകളും വാഹന പരിശോധനകളും നടത്തുന്നു.
വ്യാജമദ്യത്തിന്റെ ഉല്‍പാദനം, വില്‍പന, കടത്ത് എന്നിവ സംബന്ധിച്ച പരാതികളും കൃത്യമായ വിവരങ്ങളും പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും കണ്‍ട്രോള്‍ റൂമിലെ 04936- 248850 എന്ന നമ്പറിലും പൊതുജനത്തിന് ടോള്‍ ഫ്രീ നമ്പറായ 1800425 2848, ഹോട്ട്‌ലൈന്‍ നമ്പര്‍: 155 358 എന്നിവയിലോ താഴെ പറയുന്ന ഓഫീസര്‍മാരുടെ മൊബൈല്‍ നമ്പറുകളിലോ വിളിച്ച് അറിയിക്കാം.
എക്‌സൈസ് കണ്‍ട്രോള്‍ റൂം, മീനങ്ങാടി 04936-248850
എക്‌സൈസ് റേയ്ഞ്ച് ഓഫിസ് കല്‍പ്പറ്റ 04936-208230 എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് കല്‍പ്പറ്റ 04936-202219
എക്‌സൈസ് റേയ്ഞ്ച് ഓഫിസ് മാനന്തവാടി 04935- 244923
എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് മാനന്തവാടി 04935- 240012
എക്‌സൈസ് റേയ്ഞ്ച് ഓഫിസ് ബത്തേരി 04936- 227227
എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് ബത്തേരി 04936- 248190
എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്, മീനങ്ങാടി 04936- 246180
എക്‌സൈസ് ഓഫിസര്‍മാരുടെ മൊബൈല്‍ നമ്പറുകള്‍
ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ 9447176084
അസി.എക്‌സൈസ് കമ്മിഷണര്‍, 9496002872
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, കല്‍പ്പറ്റ 9400069663
എക്‌സൈസ ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍,മാനന്തവാടി 9400069667
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ബത്തേരി 9400069605
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്‌പെഷ്യല്‍- സ്‌ക്വാഡ് വയനാട് 9400069662
എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍, കല്‍പ്പറ്റ 9400069668
എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍, മാനന്തവാടി 9400069670
എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍, ബത്തേരി 9400069669
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."