സുധാകരന്‍ പേരാവൂരില്‍
കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന്‍ ഇന്നലെ പേരാവൂര്‍ മണ്ഡലത്തിലെ എടത്തൊട്ടിനിന്നാണ് പര്യടനം ആരംഭിച്ചത്. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രാവിലെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത യു.ഡി.എഫ് നേതൃയോഗത്തില്‍ പങ്കെടുത്തതിന് ശേഷമാണ് സുധാകരന്‍ സ്വീകരണസ്ഥലത്ത് എത്തിച്ചേര്‍ന്നത്. എടത്തൊട്ടി, പൂളക്കുറ്റി, രാജമുടി, വെള്ളൂന്നി, മടപ്പുരച്ചാല്‍, അണുക്കോട്, ആറ്റംചേരി, നെടുംപുറംചാല്‍, ചെട്ടിയാംപറമ്പ്, അടക്കാത്തോട്,ശാന്തിഗിരി, വെണ്ടേക്കുംചാല്‍, വളയംചാല്‍ തുടങ്ങിയ സ്വീകരണ കേന്ദ്രങ്ങളിലെ പര്യടനം നടത്തി.
ഉച്ചക്ക് ശേഷം ഒറ്റപ്ലാവ്, ചുങ്കക്കുന്ന്, നെല്ലിയോടി, കണ്ടപ്പുനം,അമ്പായത്തോട്, പാല്‍ചുരം, നീണ്ടുനോക്കി, കേളകം, കണിച്ചാര്‍, മണത്തണ, തൊണ്ടിയില്‍, പേരാവൂര്‍, വെള്ളാര്‍വള്ളി, മുരിങ്ങോടി, മുഴക്കുന്ന്, നല്ലൂര്‍, പാറക്കണ്ടം തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കാക്കയങ്ങാട് സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."