HOME
DETAILS

ചര്‍ച്ചകളും സംവാദങ്ങളും കേരള മാതൃക: രാഹുല്‍

  
backup
April 18 2019 | 06:04 AM

%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%b8%e0%b4%82%e0%b4%b5%e0%b4%be%e0%b4%a6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81-2

കണ്ണൂര്‍: ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തെ അപേക്ഷിച്ച് ചര്‍ച്ചകളും സംവാദങ്ങളും നടക്കുന്നുവെന്നതാണു കേരളത്തിനെ വ്യത്യസ്തമാക്കുന്നതെന്നു കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതു രാഷ്ട്രീയത്തിനു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട്, കണ്ണൂര്‍, വടകര ലോക്‌സഭാ മണ്ഡലങ്ങളിലെ നേതാക്കളെ പങ്കെടുപ്പിച്ച് നടത്തിയ യു.ഡി.എഫ് നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇവിടെ പൊരുതുന്നതു ബലം പ്രയോഗിക്കുന്ന എതിരാളികളോടാണ്. എന്നാല്‍ കോണ്‍ഗ്രസ് അക്രമത്തില്‍ വിശ്വസിക്കുന്നില്ല. വെറുപ്പിനോടുള്ള നമ്മുടെ പോരാട്ടം സ്‌നേഹം കൊണ്ടാണ്. കേരളത്തിലെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ത്യാഗനിര്‍ഭര പ്രവര്‍ത്തനത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയെന്നാല്‍ ഏകശിലാ ഘടനയുള്ള ഒരു ആശയമല്ല, ഒരുപാട് ആശയങ്ങളുടെ കൂടിച്ചേരലാണ്. ബി.ജെ.പി ഉദ്ദേശിക്കുന്നത് ഇന്ത്യയെന്നാല്‍ ഏക ആശയമാണ്. അതു നാഗ്പൂര്‍ നിയന്ത്രണമുള്ളതാവണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ജനങ്ങളാണ് ഇന്ത്യയെ നിയന്ത്രിക്കേണ്ടത്. അതുകൊണ്ടാണ് താന്‍ കേരളത്തിലും മത്സരിക്കാന്‍ തീരുമാനിച്ചത്. യു.പി.എക്കും കോണ്‍ഗ്രസിനും ആത്മവിശ്വാസം പകരുന്ന തെരഞ്ഞെടുപ്പാണിതെന്നും രാഹുല്‍ വ്യക്തമാക്കി. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, യു.ഡി.എഫ് സ്ഥാനാര്‍ഥികളായ കെ. സുധാകരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഡി.സി.സി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി സംസാരിച്ചു.എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, എം.എല്‍.എമാരായ കെ.സി ജോസഫ്, സണ്ണി ജോസഫ്, കെ.എം ഷാജി, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ടി ജോസ്, കാസര്‍കോട് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, പി. രാമകൃഷ്ണന്‍, വി.എ നാരായണന്‍, സുമാ ബാലകൃഷ്ണന്‍, കെ.പി കുഞ്ഞിക്കണ്ണന്‍, പി.എം സുരേഷ് ബാബു, ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, പ്രൊഫ. എ.ഡി മുസ്തഫ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി എമിഗ്രേഷന്‍ കൗണ്ടറുകളില്‍ ക്യൂ നിന്ന് മടുക്കേണ്ട; ദുബൈ വിമാനത്താവളത്തില്‍ 'ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം' വരുന്നു

uae
  •  2 months ago
No Image

പ്രധാനമന്ത്രി വയനാട്ടില്‍ വന്നത് ഫോട്ടോഷൂട്ടിനാണോ?- വിമര്‍ശനവുമായി ടി സിദ്ദിഖ്

Kerala
  •  2 months ago
No Image

വയനാടിന് കേന്ദ്രം അടിയന്തരമായി സഹായം നല്‍കണമെന്ന് നിയമസഭ; പ്രമേയം ഏകകണ്ഠമായി പാസ്സാക്കി

Kerala
  •  2 months ago
No Image

'ഞങ്ങള്‍ക്ക് മുന്നില്‍ ചുവന്ന രേഖകള്‍ ഒന്നുമില്ല' ഇതുവരെ സംയമനം പാലിച്ചത് യുദ്ധം ഒഴിവാക്കാന്‍, ഇനി അതില്ലെന്നും ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്

International
  •  2 months ago
No Image

കോഴിക്കോട് അത്തോളിയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അന്‍പതോളം പേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  2 months ago
No Image

യു.എസിനെ പരിഭ്രാന്തിയിലാക്കി സൈനികത്താവളത്തിന് മുകളില്‍ അജ്ഞാത ഡ്രോണുകള്‍;  ഉറവിടം കണ്ടെത്താനാവാതെ പെന്റഗണ്‍

International
  •  2 months ago
No Image

ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന് പരാതി: സുരേഷ് ഗോപിക്കെതിരേ അന്വേഷണം 

Kerala
  •  2 months ago
No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago