കല്യാണ്‍ സില്‍ക്സില്‍നിന്ന് 60 ലക്ഷം കവര്‍ന്ന മാനേജര്‍ കസ്റ്റഡിയില്‍
കണ്ണൂര്‍: താണയിലെ കല്യാണ്‍ സില്‍ക്സില്‍നിന്ന് 60 ലക്ഷം രൂപ കവര്‍ന്ന മാനേജര്‍ കസ്റ്റഡിയില്‍. വിഷുവിന്റെ കലക്ഷന്‍ പണമാണ് ഇയാള്‍ കവര്‍ന്നത്. സ്ഥാപന മാനേജറായ തൃശ്ശൂര്‍ എടക്കാട്ടെ മഹേഷാണ് പണവുമായി മുങ്ങിയത്. 15നു രാവിലെ സ്റ്റാഫിനെ വിളിച്ചുവരുത്തി സ്ഥാപനം തുറക്കാന്‍ ആവശ്യപ്പെട്ടു. അകത്ത് കയറിയ മഹേഷ് ലോക്കറിലുള്ള പണവുമെടുത്ത് പോവുകയായിരുന്നു. മാനേജരെ കാണാത്തതിനെ തുടര്‍ന്നു ബന്ധപ്പെട്ടവര്‍ ടൗണ്‍ പൊലിസില്‍ പരാതി നല്കി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തില്‍ ഇയാള്‍ മൂന്നു സുഹൃത്തുക്കളുമായി ബന്ധപ്പെട്ടതായി കണ്ടെത്തി. ഇവരില്‍ നിന്നു കടം വാങ്ങിയ പണം കൊടുക്കുകയും ബാക്കിയുള്ള പണവുമായി മഹേഷ് ഇന്നലെ രാവിലെ സ്ഥാപനയുടമ പട്ടാഭിരാമന്റെ വീട്ടിലെത്തുകയായിരുന്നു. 25ലക്ഷം രൂപ പട്ടാഭിരാമനു നല്കി ബാക്കിയുള്ള പണം താന്‍ കടം വീട്ടിയതായി മഹേഷ് അറിയിക്കുകയായിരുന്നു. പട്ടാഭിരാമന് അറിയിച്ചതനുസരിച്ചു പൊലിസ് എത്തി മഹേഷിനെ കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."