കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍
പെരിന്തല്‍മണ്ണ: കുപ്രസിദ്ധ മോഷണകേസുകളിലെ പ്രതി ബിജു എന്ന ആസിഡ് ബിജു(41) അറസ്റ്റിലായി.
രണ്ടുവര്‍ഷത്തിനിടെ മലപ്പുറം,പാലക്കാട്, എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലായി 150 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത സംഘത്തിലെ മുഖ്യ പ്രതിയാണിയാള്‍. നാലു വര്‍ഷങ്ങളായി ജില്ലക്കകത്തും അയല്‍ ജില്ലകളിലെയും വിവിധ കവര്‍ച്ചാകേസുകളിലും ഇയാള്‍ പ്രതിയാണ്.
നല്ല വീടുകള്‍ വാടകക്കെടുത്ത് കറങ്ങി നടന്ന് കളവ് നടത്താനുള്ള വീടുകള്‍ കണ്ടെത്താറാണ് പതിവ്. വാഹനങ്ങള്‍ സുരക്ഷിതമായ സ്ഥലത്ത് ഒതുക്കി നിര്‍ത്തി അര്‍ധ നഗ്നനായാണ് പ്രതി മോഷണം നടത്താറുള്ളത്.
മോഷണ മുതല്‍ വിറ്റു കിട്ടുന്ന പണം ധൂര്‍ത്തടിച്ച് കളയാറാണ് പതിവ്.
ചെറുപ്പത്തില്‍ തന്നെ മോഷണ കേസുകളില്‍ ഉള്‍പ്പെട്ട ബിജുവിനെ കളവ് സ്വര്‍ണം വാങ്ങി വില്‍പ്പന നടത്തുന്ന ഏജന്റുമാരാണ് പല സ്ഥലങ്ങളിലും വീടുകള്‍ വാടകക്കെടുത്ത് കളവ് നടത്തുന്നതിന് പ്രേരിപ്പിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."