പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണം
കല്‍പ്പറ്റ: പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരം ആണെന്നുള്ള ചിത്രം സഹിതം പുകയില ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകള്‍ക്ക് പുറത്ത് പ്രദര്‍ശിപ്പിക്കാതിരിക്കുന്നത് പുകയില ഉല്‍പ്പന്ന നിരോധന നിയമം 2013 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് ജില്ലാ പൊലിസ് മേധാവി അറിയിച്ചു.
പുകയില ഉല്‍പ്പന്നങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നുള്ള ചിത്രം സഹിതമുള്ള നിയമപരമായ മുന്നറിയിപ്പ് പരസ്യം പുകയില ഉല്‍പ്പന്ന പാക്കറ്റുകള്‍ക്ക് ഇരുവശത്തും 85 ശതമാനത്തിലധികം വരുന്ന സ്ഥലത്ത് പ്രദര്‍ശിപ്പിക്കണമെന്നതാണ് നിയമം.
ഈ നിയമം 2016 ജൂണ്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് നിലവില്‍ വന്നതാണ്. പരസ്യം പ്രദര്‍ശിപ്പിക്കാതെ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 85 ശതമാനത്തില്‍ കുറഞ്ഞ പരസ്യം പതിച്ച പാക്കറ്റുകള്‍ വില്‍ക്കുന്നത് രണ്ടു ദിവസത്തിനുള്ളില്‍ വ്യാപാരികള്‍ നിര്‍ത്തിവച്ചില്ലെങ്കില്‍ വ്യാപാരികള്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാ പൊലിസ് മേധാവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."