മുത്വലാഖ് വിഷയം രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മുത്വലാഖ് വിഷയത്തെ രാഷ്ട്രീയ കാഴ്ചപ്പാടിലൂടെ കാണരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വിഷയത്തെ രാഷ്ട്രീയ വല്ക്കരിക്കരുതെന്നു പറഞ്ഞ പ്രധാനമന്ത്രി, മുത്വലാഖ് അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് മുസ്ലിം സമൂഹത്തില്‍ തന്നെയുള്ളവര്‍ തയാറാകുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കി.
കന്നട തത്വചിന്തകന്‍ ബാസവേശ്വരയുടെ ജയന്തി ആഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അതേസമയം, മുത്വലാഖ് വിഷയത്തില്‍ മാത്രമല്ല മുസ്ലിം സ്ത്രീകള്‍ നേരിടുന്ന മറ്റുവിഷയങ്ങളെ കുറിച്ചും മോദി സംസാരിക്കണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന് ആവശ്യപ്പെട്ടു.
രാജ്യത്തെ സംഘപരിവാര്‍ സംഘമായ ഗൗരക്ഷക് പ്രവര്‍ത്തകര്‍ അടിച്ചുകൊന്നവരുടെ വിധവകളെ കുറിച്ചും ആര്.എസ്.എസ് നടത്തിയ വര്‍ഗീയ കലാപങ്ങളില്‍ ഭര്ത്താക്കന്മാരും പുത്രന്മാരും നഷ്ടപ്പെട്ട മുസ്ലിം സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ചും മോദി വാചാലനവണമെന്ന് അസം ഖാന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."