HOME
DETAILS
MAL
കോഴ വാഗ്ദാനം: അന്വേഷണം വ്യാപിപ്പിച്ചു
backup
April 29 2017 | 23:04 PM
ചെന്നൈ: അണ്ണാ ഡി.എം.കെയ്ക്ക് പാര്‍ട്ടി ചിഹ്നമായ രണ്ടില ലഭിക്കുന്നതിനുവേണ്ടി തെരഞ്ഞെടുപ്പ് കമ്മിഷന് കോഴ വാഗ്ദാനം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലിസ് അന്വേഷണം വ്യാപകമാക്കി. പണം കൈമാറിയതുമായി സംശയമുള്ള നിരവധിപേരെ ഇതിനകം പൊലിസ് ചോദ്യം ചെയ്തിട്ടുണ്ട്.
ഡല്‍ഹിയില്‍ അറസ്റ്റിലായ ടി.ടി.വി ദിനകരനെ ചെന്നൈയില്‍ എത്തിക്കുകയും ഇയാളുടെ വസതി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തുകയും ചെയ്തു.
പണമിടപാടുമായി ബന്ധപ്പെട്ടുള്ള ചിലരെക്കുറിച്ച് വിവരം ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണം വ്യാപകമാക്കിയത്.
കഴിഞ്ഞ 25നാണ് ദിനകരനെ ഡല്‍ഹി ക്രൈംബ്രാഞ്ച് പൊലിസ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."