ഉദ്യോഗസ്ഥനെ പുറത്താക്കിയ നവാസ് ശരീഫിന്റെ നടപടി സൈന്യം തടഞ്ഞു
ഇസ്‌ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനെ വാര്‍ത്താ ചോര്‍ച്ചയുടെ പേരില്‍ പുറത്താക്കിയതോടെ പാകിസ്താനില്‍ സൈന്യവും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍.
സൈന്യവും സര്‍ക്കാരും തമ്മിലുള്ള ഉന്നതതല സുരക്ഷാ യോഗത്തിലെ വിവരങ്ങള്‍ ദി ഡോണ്‍ പത്രത്തിന് ചോര്‍ത്തി നല്‍കിയ പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ സ്‌പെഷല്‍ അസിസ്റ്റന്റ് സയ്യിദ് താരിഖ് ഫത്മി (72) നെയാണ് പ്രധാനമന്ത്രി പുറത്താക്കിയത്. എന്നാല്‍ ഈ നടപടി സൈന്യം ഇടപെട്ട് റദ്ദാക്കിയതോടെ സൈന്യവും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങിയിരിക്കയാണ് കാര്യങ്ങള്‍.
റിട്ട.ജഡ്ജി ആമിര്‍ റാസാ ഖാന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് 2016 ല്‍ വാര്‍ത്ത ചോര്‍ന്ന സംഭവം അന്വേഷിച്ചത്.
അന്താരാഷ്ട്ര തലത്തില്‍ നിരോധിക്കപ്പെട്ട ഭീകര സംഘടനകള്‍ രാജ്യത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഫത്മിയെ നീക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം സൈന്യം തള്ളി. റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് പറഞ്ഞാണ് സൈന്യം സര്‍ക്കാര്‍ തീരുമാനത്തെ മറികടന്നത്.
അന്വേഷണത്തില്‍ കുറ്റക്കാരനാണെന്നും ഫത്മിക്ക് വീഴ്ച സംഭവിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. ഇതാണ് ഇദ്ദേഹത്തെ പുറത്താക്കാന്‍ നിര്‍ദേശിച്ചത്.
എന്നാല്‍ വീഴ്ച എന്താണെന്ന് റിപ്പോര്‍ട്ടിലില്ല. ഡോണ്‍ പത്രത്തിനെതിരേ അച്ചടക്ക നടപടിക്ക് ഓള്‍ പാകിസ്താന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."