പ്രഗ്യാസിങ് മല്‍സരിക്കുന്നതിനെതിരേ ഇരയുടെ പിതാവ് കോടതിയില്‍
മുംബൈ: മലേഗാവ് സ്‌ഫോടനക്കേസില്‍ യു.എ.പി.എ നിയമപ്രകാരം വിചാരണ നേരിടുന്ന സാധ്വി പ്രഗ്യാസിങ്ങിനെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നു വിലക്കണമെന്നാവശ്യപ്പെട്ട് ഇരയുടെ പിതാവ് കോടതിയില്‍. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് പ്രഗ്യാസിങ് ജാമ്യം തേടിയതെന്നും എന്നാല്‍, അവര്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മാത്രം ആരോഗ്യവതിയാണെന്നും ചൂണ്ടിക്കാട്ടി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സയ്യിദ് അസ്ഹര്‍ നിസാര്‍ അഹമ്മദിന്റെ പിതാവ് നിസാര്‍ അഹമ്മദ് സയ്യിദ് ആണ് കോടതിയെ സമീപിച്ചത്.
ഈ മാസം 23ന് ഹരജി ബോംബെ ഹൈക്കോടതി പരിഗണിക്കും. പ്രഗ്യാസിങ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ടെന്നു വാര്‍ത്താ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും പ്രചാരണം നടത്താനും ആരോഗ്യവതിയായ അവര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഇതിനിടെ അനാരോഗ്യം ചൂണ്ടിക്കാട്ടി കോടതി നടപടിയില്‍ നിന്ന് പോലും അവര്‍ വിട്ടുനിന്നിട്ടുണ്ട്. സ്തനാര്‍ബുദം ഉണ്ടെന്നാണ് അവര്‍ ജാമ്യ ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പരസഹായമില്ലാതെ നടക്കാനാവില്ലെന്നാണ് ബോംബൈ ഹൈക്കോടതിയിലെ തന്റെ ഹരജിയില്‍ പ്രഗ്യാസിങ് പറയുന്നത്. എന്നാല്‍, ജാമ്യത്തില്‍ നിന്ന് ഇറങ്ങിയത് മുതലുള്ള അവരുടെ പരിപാടികളും പ്രവര്‍ത്തനങ്ങളും ജാമ്യഹരജിയിലെ അവകാശവാദങ്ങള്‍ തെറ്റാണെന്നു വ്യക്തമാക്കുന്നതാണെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ച പ്രഗ്യയുടെ ജാമ്യം റദ്ദാക്കണമെന്നുമാണ് നിസാര്‍ അഹമ്മദ് സയ്യിദ് ചൂണ്ടിക്കാട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."