HOME
DETAILS

ഉറക്കം മനുഷ്യ സൃഷ്ടിയല്ല

  
backup
April 30 2017 | 00:04 AM

ulkkazhcha-in-suprabhaatham-online

അന്ന് ഉറക്കിനെ കുറിച്ചായിരുന്നു ക്ലാസ്. വിഷയത്തിലേക്കു കടക്കുന്നതിനു മുന്‍പ് അധ്യാപകന്‍ ചോദിച്ചു ''നിങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിവുണ്ടോ...?''.
കുട്ടികള്‍ അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം പറഞ്ഞു''ഉണ്ട്..''.
അധ്യാപകന് ആവേശം മൂത്തു. ഒരു വെല്ലുവിളി പോലെ അദ്ദേഹം ചോദിച്ചു.
''ഉണ്ടെങ്കില്‍ ഇപ്പോള്‍ നിങ്ങളൊന്ന് ഉറങ്ങിക്കാണിക്കുക..''.


അല്‍പ്പം കുസൃതിയുള്ള വിദ്യാര്‍ഥികള്‍ ബെഞ്ചില്‍ തലചായ്ച്ചു കിടന്നു. അവരുടെ മുഖത്തേക്ക് അദ്ദേഹം സൂക്ഷ്മമായി നോക്കി. അപ്പോഴേക്കും അവര്‍ക്ക് ചിരി വന്നു. പിന്നെ അതൊരു പൊട്ടിച്ചിരിയായി. അദ്ദേഹം പറഞ്ഞു: ''എത്ര ശ്രമിച്ചാലും നിങ്ങള്‍ക്കതിനു കഴിയില്ല. പരമാവധി പോയാല്‍ നിങ്ങളിപ്പോള്‍ ചെയ്തതുപോലെ ഉറക്കം അഭിനയിക്കാനേ കഴിയൂ ''.
''അപ്പോള്‍ ഞങ്ങള്‍ ദിവസവും ഉറങ്ങുന്നതോ...?'' അവരുടെ സംശയം.


''ഉറങ്ങുന്നുണ്ട്. പക്ഷേ, അതു നിങ്ങള്‍ ചെയ്തിട്ട് ഉണ്ടാകുന്ന ഒന്നല്ല. നിങ്ങളറിയാതെ നിങ്ങളില്‍ ദൈവം സൃഷ്ടിച്ചിട്ടുണ്ടാകുന്നതാണ്..''.
''അങ്ങനെ നോക്കിയാല്‍ എല്ലാം അവന്‍ സൃഷ്ടിക്കുന്നതു തന്നെയല്ലേ...''.


''ആണെങ്കിലും അവന്‍ പലതിനും നമുക്ക് കഴിവുതന്നിട്ടുണ്ട്. ആ കഴിവ് ഉപയോഗപ്പെടുത്തി നമുക്കു പലതും ചെയ്യാം. ചെയ്യാതിരിക്കുകയുമാവാം. തിന്നാനു ള്ള കഴിവ് നമുക്കവന്‍ തന്നിട്ടുണ്ട്. ആ കഴിവ് ഉപയോഗപ്പെടുത്തി നമുക്ക് തിന്നാം. വേണമെന്നുവച്ചാല്‍ തിന്നാതിരിക്കുകയും ചെയ്യാം. നടക്കാ
നും ഇരിക്കാനുമുള്ള കഴിവ് ഉപയോഗപ്പെടുത്തിയാല്‍ അവ രണ്ടും നമുക്കു നിര്‍വഹിക്കാം. വേണമെന്നുണ്ടെങ്കില്‍ നിര്‍വഹിക്കാതിരിക്കുകയും ചെയ്യാം. എന്നാല്‍ വേറെ ചിലതിന് അവന്‍ നമുക്ക് കഴിവു തന്നിട്ടില്ല. പകരം അതവന്‍ നമ്മില്‍ നിര്‍വഹിക്കുകയാണു ചെയ്യുക. അതില്‍ നാം പൂര്‍ണമായും വിധേയര്‍ മാത്രമാണ്. അതുകൊണ്ടുതന്നെ നാം വിചാരിക്കുമ്പോള്‍ അത്തരം കാര്യങ്ങള്‍ നടക്കുകയില്ല. അതില്‍ പെട്ടതാണ് ഉറക്കം.. ഉറങ്ങാന്‍ വേണ്ടി വിരിപ്പ് വിരിക്കാന്‍ ദൈവം നിങ്ങള്‍ക്കു കഴിവു തന്നിട്ടുണ്ട്. ആ കഴിവ് ഉപയോഗപ്പെടുത്തി നിങ്ങള്‍ ഉദ്ദേശിക്കുമ്പോള്‍ നിങ്ങള്‍ക്കു വിരിപ്പു വിരിക്കാം. വിരിക്കാതിരിക്കുകയുമാവാം. വിരിച്ച വിരിപ്പില്‍ കിടക്കാനുദ്ദേശിച്ചാല്‍ അതും ചെയ്യാം. ചെയ്യാതിരിക്കുകയും ചെയ്യാം. കിടന്ന് കണ്ണടയ്ക്കാന്‍ ഉദ്ദേശിച്ചാല്‍ അതു നടക്കും. കണ്ണു തുറന്നുവയ്ക്കാന്‍ ഉദ്ദേശിച്ചാല്‍ അതും നടക്കും. അതിനെല്ലാം ദൈവം കഴിവുതന്നിട്ടുണ്ട്. എന്നാല്‍, ശേഷമുള്ള ഉറക്കമുണ്ടല്ലോ, അതു നാം ഉദ്ദേശിച്ചാല്‍ നടക്കില്ല. അതു ദൈവം തന്നെ വിചാരിക്കണം.

ulkayicha


നിങ്ങള്‍ ഉദ്ദേശിച്ചാല്‍ നടക്കുമെങ്കില്‍ ഏതു സമയത്തും നിങ്ങള്‍ക്കുറങ്ങാന്‍ പറ്റണം.  ഉറക്കം കിട്ടാത്ത അവസ്ഥ ഉണ്ടാകരുത്. കിടക്കാന്‍ ഉദ്ദേശിച്ചാല്‍ ഏതു സമയത്തും അതു നടക്കുമല്ലോ....അതുപോലെ, എന്നാല്‍ ഉറക്കിന്റെ സ്ഥിതി അതാണോ..? ഉറങ്ങാന്‍ കിടന്നിട്ടും ഉറക്കം കിട്ടാത്ത അനുഭവങ്ങളുണ്ടാകാറില്ലേ. നിങ്ങളോട് ഞാന്‍ ഉറങ്ങിക്കാണിക്കാന്‍ പറഞ്ഞപ്പോള്‍ ചിലര്‍ ഉറക്കം അഭിനയിച്ചു. മറ്റു പലരും അന്തംവിട്ടുനില്‍ക്കുകയാണു ചെയ്തത്. അവനവന്‍ വിചാരിച്ചാല്‍ നടക്കുന്ന കാര്യമാണതെങ്കില്‍ അങ്ങനെ സംഭവിക്കാന്‍ പാടില്ലല്ലോ.
അപ്പോള്‍ ഉറക്കമെന്നത് ഒരാള്‍ക്ക് സ്വന്തമായി ചെയ്യാന്‍ കഴിയാത്ത സംഗതിയാണെന്നുവരുന്നു. മാത്രവുമല്ല, ഞാന്‍ കിടന്നത് എപ്പോഴാണെന്ന് ഒരാള്‍ക്ക് കൃത്യമായി പറയാന്‍ കഴിയും. എപ്പോഴാണ് കണ്ണടച്ചത് എന്നും പറയാനാകും. പക്ഷേ, എപ്പോഴാണ് ഉറങ്ങിയത് എന്നു കൃത്യമായി പറയാനാകില്ല. ലോകത്തൊരു ശാസ്ത്രജ്ഞനും കഴിയാത്ത കാര്യമാണത്.. എന്തുകൊണ്ടങ്ങനെ സംഭവിക്കുന്നു എന്നു ചോദിച്ചാല്‍ ഉറക്കം നാം പോലും അറിയാതെ നമ്മില്‍ ദൈവം ഉണ്ടാക്കുന്ന കാര്യമാണെന്നതുതന്നെ ഉത്തരം. അതു നമുക്കു കഴിയില്ല. 'ഉറക്കം വന്നു' 'ഉറക്കം
പോയി' എന്നൊക്കെയാണല്ലോ നമ്മുടെ പ്രയോഗങ്ങള്‍തന്നെ. ഉറക്കം വരുത്തി എന്നല്ല. ഉറക്കം വരുത്താന്‍ നമുക്കു കഴിയില്ലെന്നതാണ് അതിനു കാരണം.. വരുത്തിയ ഉറക്കം ശരിക്കുള്ള ഉറക്കമായിരിക്കില്ല.... ഉറക്ക    നാട്യം മാത്രമായിരിക്കും.''
''അപ്പോള്‍ ഉറക്കം എന്നാല്‍ മനുഷ്യ കഴിവില്‍പ്പെട്ട കാര്യമല്ല എന്നര്‍ഥം.. അല്ലേ...?''
''തീര്‍ച്ചയായും.. നമുക്കുറങ്ങാനാവില്ല. ഉറക്കിനുവേണ്ടി ഒരുങ്ങാനേ കഴിയൂ.. നാമൊരുങ്ങിയാല്‍ ദൈവം ഉറക്കമിട്ടുതരും. അത്രമാത്രം. ചിലപ്പോള്‍
നാമൊരുങ്ങാതെയും അവന്‍ ഉറക്കിമിട്ടുതരും. ചില സദസുകളില്‍ ചെന്നിരുന്നാല്‍ ചിലര്‍ ഉറക്കം തൂങ്ങാറില്ലേ.. എത്ര നിയന്ത്രിക്കാന്‍ ശ്രമിച്ചാലും ഉറങ്ങിപ്പോകും. വേണമെന്നുവച്ചാല്‍ നമുക്ക് കിടക്കാതിരിക്കാം... ഉറങ്ങാതിരിക്കാനാവില്ല. ഉറങ്ങേണ്ട എന്നു വിചാരിച്ചാലും ഉറക്കം വന്നുപോകും. എന്തുകൊണ്ടതു സംഭവിക്കുന്നു...? ഉറക്കം നമ്മുടെ നി യന്ത്രണത്തിലല്ലെന്നതുതന്നെ.. അതുകൊണ്ടാണല്ലോ ഉറങ്ങിപ്പോയതിന്റെ പേരില്‍ ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാതെ വന്നാല്‍ ഇളവ് നല്‍കപ്പെടുന്നത്...''
''അപ്പോള്‍ ഒരാള്‍ മനഃപൂര്‍വം ഉറങ്ങിയാല്‍ ഇളവില്ലെന്നു പറയുന്നതോ....?''


''മനഃപൂര്‍വം ഉറങ്ങിയാല്‍ എന്നല്ല, മനഃപൂര്‍വം ഉറങ്ങാനൊരുങ്ങിയാല്‍ എന്നാണതിനര്‍ഥം.. മനഃപൂ ര്‍വം ഒരാള്‍ക്ക് ഉറങ്ങാനാവില്ല. കിടത്തംപോലെ ഉറങ്ങാനൊരുങ്ങാനേ കഴിയൂ. ഉറങ്ങാന്‍ വേണ്ടിയുള്ള ഒരുക്കം മനഃപൂര്‍വം ചെയ്തപ്പോള്‍ അറിയാതെ ഉറക്കം വന്നു. അറിയാതെയുള്ള ഈ ഉറക്കംവരല്‍ അവന്റെ അറിഞ്ഞുള്ള കിടത്തം കൊണ്ടായതിനാല്‍ അവന് ഇളവ് നല്‍കപ്പെടുന്നില്ല..''
ഉറക്കം ദൈവത്തിന്റെ മഹാദൃഷ്ടാന്തം.. അതു നമുക്ക് പല പാഠങ്ങളും പകര്‍ന്നു തരുന്നുണ്ട്.   സ്വന്തമായി ഒന്നുറങ്ങാന്‍ പോലും കഴിവില്ലാത്തവനാണ് താനെന്ന ബോധം മനസില്‍ വിനയഭാവം സൃഷ്ടിക്കും. ഉറങ്ങാത്തതിന്റെ പേരില്‍ കുഞ്ഞുങ്ങളെ ശാസിക്കുന്ന മാതാപിതാക്കളുണ്ട്. മുതിര്‍ന്നവരായ നമുക്കുപോലും കഴിയാത്ത ഒരു പ്രവര്‍ത്തി ആ കുഞ്ഞുങ്ങള്‍ക്കെങ്ങനെ കഴിയും..? അവര്‍ക്ക് ഉറക്കം വരാത്തതിന്റെ പേരില്‍ അവരെ ശാസിച്ചിട്ടെന്തു കാര്യം...? ശാസിക്കുന്നതിനനുസരിച്ച് വരാനിരുന്ന ഉറക്കം വാരാതിരിക്കുകയല്ലേ ചെയ്യൂ..


'കുട്ടിയെ ഉറക്കൂ' എന്നാണു നാം കല്‍പ്പിക്കാറുള്ളത്. ഇനി മുതല്‍ ഈ പ്രയോഗം ഒഴിവാക്കിയേക്കുക. നമുക്ക് നമ്മെ തന്നെ ഉറക്കാന്‍ കഴിയാത്ത സ്ഥിതിക്ക് മറ്റൊരാളെ ഉറക്കാനാവില്ലല്ലോ. കുട്ടിയെ ഉറങ്ങാന്‍ കിടത്തൂ എന്നു പറഞ്ഞാല്‍ അതില്‍ ശരിയുണ്ട്. കാരണം, കിടത്താനുള്ള കഴിവ് ദൈവം നമുക്ക് നല്‍കിയിട്ടുണ്ട്. ഉറക്കാന്‍ കഴിവു തന്നിട്ടില്ല. ഉറക്കുന്നവന്‍ ദൈവം തമ്പുരാന്‍ മാത്രം.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago