HOME
DETAILS
MAL
കരിപ്പൂരില്‍ ഇനി മഴക്കാലത്ത് വലിയ വിമാനങ്ങള്‍ ഇറങ്ങില്ല; തീരുമാനം ഡി.ജി.സിഎയുടേത്
backup
August 11 2020 | 16:08 PM
ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്ക്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് പുതിയപശ്ചാത്തലത്തില് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മഴക്കാലത്താണ് വിലക്കുണ്ടാവുക. മംഗാലാപുരം ദുരന്തത്തിന് പിന്നാലെ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായിരുന്നു. റണ്‍വേ നവീകരണത്തിന് ശേഷം രണ്ടു വര്‍ഷം മുന്‍പുമാത്രമാണ് ഈ വിലക്ക് നീക്കി വലിയ വിമാനങ്ങള്‍ സര്‍വിസുകള്‍ പുനരാരംഭിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിങിനിടെ തകര്‍ന്ന് വീണ് 18 പേര് മരിച്ചത്. അപകടത്തിന് പിന്നാലെ വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ താത്കാലിക നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."