ശബരിമലക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന ആരോപണം വ്യാജമെന്ന്
കോട്ടയം : ശബരിമല വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന പേരില്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണം വ്യാജമാണെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകനും കങ്ങഴ സ്വദേശിയുമായ വിഷ്ണു ജയകുമാര്‍. താന്‍ അത്തരമൊരു പോസ്റ്റിട്ടിട്ടില്ല. തന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റ് കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണ്. ഇതു സംബന്ധിച്ച് കറുകച്ചാല്‍ പൊലിസില്‍ പരാതി നല്‍കിയതായും വിഷ്ണു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പത്തനംതിട്ടയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ ശബരിമല പതിനെട്ടാംപടിയില്‍ നിന്ന് സെല്‍ഫി എടുക്കാം എന്ന് ഉറപ്പ് നല്‍കിയെന്നതുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റ് എസ്.എഫ്.ഐ നേതാവിട്ടതാണെന്ന തരത്തില്‍ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. വിവാദമായ പോസ്റ്റ് പത്തനംതിട്ട എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനുള്‍പ്പെടെ ഷെയര്‍ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."